2017 Mar 14 | View Count:167
അനധികൃത പന്നിഫാമിന്റെ മറവിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മാലിന്യവുമായി വരുന്ന വാഹനങ്ങൾ തടയുമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി. മാസങ്ങളോളമായി വിവിധ പ്രദേശങ്ങളിൽ തള്ളുന്ന മാലിന്യങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കുടിവെള്ളം ഉൾപ്പെടെ മലിനപ്പെടുന്നതിനാൽ കടുത്ത വേനലിൽ ജനങ്ങൾ ദുരിതത്തിലാണ്. മണ്ഡലം പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് ആധ്യക്ഷ്യം വഹിച്ചു. നിസാം കക്കയം, ജോസ്ബിൻ കുര്യാക്കോസ്, കെ.വി. ഡെന്നി, റസാക്ക് മരോട്ടിക്കൽ, വിഷ്ണു പൂവത്താംകുന്ന്, ബ്ലോവിൻ തേക്കാനത്ത്, അഗസ്റ്റിൻ പോളി, ലിനറ്റ് പി. ജോസ് എന്നിവർ പ്രസംഗിച്ചു.  
By:admin
2017 Mar 13 | View Count:155
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള മുളിയങ്ങൽ–കായണ്ണ– കൈതക്കൊല്ലി റോഡിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്കരമായി. കൂരാച്ചുണ്ടിൽനിന്നും കായണ്ണ, പേരാമ്പ്ര ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. ഒൻപത് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ പൊറാളി മുതൽ പൂവത്താംകുന്ന് വരെയും കരികണ്ടൻപാറ, കായണ്ണ മേഖലയിലും ടാറിങ് തകർന്ന് കുണ്ടും കുഴിയും രൂപപ്പെട്ടു.  ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നത് അപകടകരമാണ്. ബജറ്റിൽ റോഡിന് ചെറിയ തുക മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. എട്ടു വർഷം മുൻപ് ടാറിങ് നടത്തിയ റോഡിൽ പേരിന് മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇൗ വർഷവും അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. റോഡ് പൂർണമായും റീടാറിങ് നടത്താൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര ഫണ്ടനുവദിക്കണമെന്ന് ...
By:admin
2017 Mar 12 | View Count:151
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള വ്യാപകമായ അതിക്രമത്തിൽ കൈതക്കൊല്ലി മേഖലാ കോൺഗ്രസ് കുടുംബസംഗമ യോഗം പ്രതിഷേധിച്ചു. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. 70 വയസ്സ് കഴിഞ്ഞ പ്രവർത്തകരെ അനുമോദിച്ചു. ഡിസിസി സെക്രട്ടറി പി. വാസു ഉദ്ഘാടനം ചെയ്തു. ജോർജ് വള്ളിക്കാട്ടിൽ ആധ്യക്ഷ്യം വഹിച്ചു. ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ, മണ്ഡലം പ്രസിഡന്റ് പോളി കാരക്കട, പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, ശ്രീധരൻ, ജോർജ് പൊട്ടുകുളത്തിൽ, സജി ചേലാപറമ്പത്ത് എന്നിവർ പ്രസംഗിച്ചു. KRD Congress Kudumba Sangamam-11 കൂരാച്ചുണ്ട് മണ്ഡലം കൈതക്കൊല്ലി മേഖല കോൺഗ്രസ് കുടുംബസംഗമം ഡിസിസി സെക്രട്ടറി പി. വാസു ഉ്ദഘാടനം ചെയ്യുന്നു.   
By:admin
2017 Mar 11 | View Count:144
977 നു മുൻപ് കൈവശ രേഖകളുള്ള കർഷകരുടെ കൃഷിഭൂമി കയ്യേറാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. കർഷകരുടെ ഭൂമി അന്യായമായി സർവേ നടത്തി വനംവകുപ്പിന്റേതാക്കി മാറ്റാൻ എൽ‍ഡിഎഫ് സർക്കാർ‌ നടത്തുന്ന ശ്രമം ഭരണകൂട ഭീകരതയാണ്.കർഷകരുടെ വിപുലമായ കൺവൻഷൻ വിളിച്ചു ചേർത്ത് സമരപരിപാടികൾക്ക് രൂപം നൽകും. മണ്ഡലം പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.  ഡിസിസി സെക്രട്ടറിമാരായ പി. വാസു, അഗസ്റ്റിൻ‌ കാരക്കട, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ, പി.പി. ശ്രീധരൻ, ജോയി കുര്യൻ മുട്ടുംമുഖത്ത്, പി.ജെ. പോൾ, മാണി നന്തളത്ത്, കെ.എം. കുര്യൻ, കുര്യൻ ചെമ്പനാനി, ബിജുമാണി, പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, സുനീർ പുനത്തിൽ, റസാക്ക് മരോട്ടിക്കൽ, സജി കുഴിവേലി, ബിജു താന്നിക്കൽ, സജി ചേലാപറമ്പത്ത്, മൈക്കിൾ ...
By:admin
2017 Mar 05 | View Count:160
അങ്ങാടിയിൽ റോഡിന് കുറുകെ കെട്ടിയിരിക്കുന്ന ഗ്രീൻനെറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയാകുന്നതായി പരാതി. മഴ പെയ്യുമ്പോൾ വെള്ളം കെട്ടിനിന്ന് ഗ്രീൻ നെറ്റ് താഴുന്നത് വാഹനങ്ങളിൽ തടഞ്ഞ് രണ്ടു തവണ ഗതാഗത പ്രശ്നമുണ്ടായി. അങ്ങാടിയിൽ വെയിലിന്റെ കാഠിന്യം കുറയുന്നതിനായി വ്യാപാരികളാണ് ഗ്രീൻനെറ്റ് സ്ഥാപിച്ചത്.  വൈദ്യുതി ലൈനിന് സമീപത്തുകൂടി സ്ഥാപിച്ചിരിക്കുന്ന ഗ്രീൻനെറ്റ് അപായമുണ്ടാക്കുമെന്നും ആശങ്കയുണ്ട്. വാഹന ഗതാഗതത്തിനും ജനങ്ങൾക്കും ഭീഷണിയായ ഗ്രീൻനെറ്റ് നീക്കം ചെയ്യാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് സേവാദൾ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ബിജുമാണി അധ്യക്ഷത വഹിച്ചു. റസാക്ക് മരോട്ടിക്കൽ, പി.ജെ. പോൾ, ജയൻ ജോസ്, എ.എം. മാത്യു എട്ടിയിൽ, സണ്ണി കോട്ടയിൽ എന്നിവർ പ്രസംഗിച്ചു.  
By:admin
2017 Mar 04 | View Count:173
നധികൃതമായി കടത്തുകയായിരുന്ന റേഷൻ സാധനങ്ങൾ പിടിച്ചെടുത്ത് പൊലീസ് കേസെടുത്ത സംഭവത്തിൽ അന്വേഷണം ഇഴയുന്നതായി പരാതി. കഴിഞ്ഞ 16ന് നാട്ടുകാർ കല്ലാനോട്ട് മൂന്ന് ചാക്ക് റേഷനരിയും രണ്ടു ചാക്ക് ഗോതമ്പും കയറ്റിവന്ന പിക്കപ്പ് വാൻ തടഞ്ഞ് പൊലീസിനെ ഏൽപിക്കുകയായിരുന്നു. റേഷനരി തന്നെയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം സിവിൽ സപ്ലൈസ് വകുപ്പിനില്ലാത്തതിനാൽ പരിശോധന നടത്തുവാൻ ഫുഡ്കോർപറേഷൻ ഓഫ് ഇൻഡ്യയോടു ആവശ്യപ്പെട്ടതായി സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു.  ക്വാളിറ്റി പരിശോധന വിഭാഗം താലൂക്ക് സിവിൽ സപ്ലൈസ് വകുപ്പിനില്ലാത്തതാണ് പ്രധാന പ്രശ്നം. സപ്ലൈകോക്ക് ഉൾപ്പെടെ പരിശോധന വിഭാഗമുള്ളപ്പോൾ ആയിരക്കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന റേഷനരിയുടെ ഗുണനിലവാര പരിശോധന വിഭാഗമില്ലാത്തത് വൻ ക്രമക്കേടിനിടയാക്കുന്നുവെന്ന് ആക്ഷേപമുയരുന്നുണ്ട്.  സംഭവത്തിൽ ...
By:admin
Displaying 13-18 of 163 results.