2020 Apr 30 | View Count:376
ജില്ലയിലെ പ്രധാന വൈദ്യുതി ഉൽപാദന , ടൂറിസ്ററ് കേന്ദ്രമായ കക്കയത്തേക്കുള്ള പ്രധാന പാലം അപകടാവസ്ഥയിലായി. പൊതുമരാമത് അധീനതയിലുള്ള കക്കയം - തലയാട് റോഡിൽ  കക്കയം അങ്ങാടിക്ക് സമീപത്തെ കക്കയം പുഴക്ക് കുറുകെയുള്ള പാലം പുതുക്കി പണിയാത്തതാണ് പ്രശനം.  കോൺക്രീറ്റ്, സംരക്ഷണ ഭിത്തി എന്നിവ നശിച്ചിട്ടുണ്ട്. വീതി കുറവുള്ളതിനാൽ ഗതാഗതം വിഷമമാണ്.കക്കയം ജല വൈദ്യുതി പദ്ധതിയിൽ ഉൽപാദനശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ കുത്തോഴുക്ക് പാലത്തിന്റെ കേടുപാടുകൾക്ക് കാരണമാകുന്നുണ്ട്.  
By:admin
2020 Apr 27 | View Count:331
പഞ്ചായത്തിൽ 1, 13 വാർഡുകളിലുള്ള കൈതക്കൊല്ലി - ഓഞ്ഞിൽ - വെങ്കിട്ടതാഴെ റോഡ് തകർന്നു. 3 കിലോമീറ്ററുള്ള പാതയിൽ 2 കിലോമീറ്റർ ഭാഗത്ത് ടാറിങ് പൊട്ടിപ്പൊളിഞ്ഞു. പഞ്ചായത്തിന്റെ ചുമതലയിലുള്ള  റോഡ് 5 വര്ഷം മുൻപാണ് തുറമുഖ വകുപ്പിന്റെ ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ചത്.ഒട്ടേറെ കുടുംബങ്ങളുടെ യാത്രാമാർഗ്ഗമാണ് ഇത്. ബാലുശ്ശേരി റോഡിൽ നിന്ന് പേരാമ്പ്ര റോഡിലേക്കുള്ള ബൈപാസ് റോഡ് കൂടിയാണിത്. 
By:admin
2020 Apr 21 | View Count:411
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അർബൻ സഹകരണ സംഘം തുക നൽകി. സംഘം പ്രസിഡന്റ് ജിതിൻ പതിയിൽ കൊയിലാണ്ടി അസിസ്റ്റന്റ് റജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ. വി. മനോജ് കുമാറിന് ചെക്ക് കൈമാറി.
By:admin
2020 Apr 21 | View Count:387
പഞ്ചായത്തിലെ ജനങ്ങൾക്ക് കല്ലാനോട് സഹകരണ ബാങ്ക് സ്വർണപ്പണയ വായ്പ നൽകുന്നു.  മെയ് 2 വരെ കല്ലാനോട് പ്രധാന ശാഖയിലും കൂരാച്ചുണ്ട് ശാഖയിലും സൗകര്യം ലഭ്യമാണ്. 3 മാസക്കാലയളവിൽ ഒരാൾക്ക് 15൦൦൦ രൂപ വരെ വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് ജോൺസൺ  താന്നിക്കൽ, സെക്രട്ടറി ട്വിങ്കിൾ കെ. ചാണ്ടി എന്നിവർ അറിയിച്ചു.
By:admin
2018 Apr 17 | View Count:896
കൂരാച്ചുണ്ടിലെ നവമാധ്യമകൂട്ടായ്മയായ കൂരാച്ചുണ്ട് മലയോരം ഫെയ്‌സ്ബുക്ക് 'ടേക്ക് ഓഫ്' സിനിമയിലെ യഥാര്‍ഥ നായിക മെറീനാ ജോസിന് സമാന്തര ഫിലിം പുരസ്‌കാരം പ്രഖ്യാപിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കൂരാച്ചുണ്ടില്‍ 26-ന് നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ പി.ടി.കുഞ്ഞിമുഹമ്മദ് പുരസ്‌കാരദാനം നടത്തുമെന്ന് കൂട്ടായ്മ പ്രവര്‍ത്തകരായ കുഞ്ഞമ്മദ് കൂരാച്ചുണ്ട്, മൂസ എരവത്ത്, ഇ.ടി.നിഥിന്‍, പ്രജീഷ് ചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  ഇറാഖില്‍ ഭീകരരുടെ പിടിയിലകപ്പെട്ട മെറീനയുടെ അനുഭവങ്ങളും അവര്‍ പകര്‍ത്തിയ ചിത്രങ്ങളും സിനിമയില്‍ ഉപയോഗിച്ചു. സിനിമ വന്‍വിജയമായിട്ടും യഥാര്‍ഥനായികയെ സിനിമാപ്രവര്‍ത്തകര്‍ യാതൊരു സഹായവും നല്‍കാതെ വഞ്ചിച്ചതായി നവമാധ്യമ കൂട്ടായ്മാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇതിനുള്ള ...
By:admin
2017 Nov 01 | View Count:609
ഊട്ടിയും കൊടൈക്കനാലും മൂന്നാറും കണ്ടു മടുത്തവര്‍ക്ക് അല്‍പം വ്യത്യസ്തമായി തണുത്ത കാറ്റുകൊള്ളണമെന്നും കോടമഞ്ഞിന്റെ ഊഞ്ഞാലാട്ടം കാണണമെന്നുമുണ്ടോ? എങ്കില്‍, നേരെ കക്കയത്തേക്കു വണ്ടി വിടുക. കോഴിക്കോട്ടുനിന്ന് 45 കിലോമീറ്റര്‍ അകലെ വയനാടിനോട് അതിരുചേര്‍ന്നൊരു പച്ചമതില്‍ക്കെട്ട്. അതാണു കക്കയം. കക്കയം മലബാറിന്റെ ഊട്ടിയാണ്. ആ വിശേഷണം കേട്ടു മുന്‍വിധിയുടെ ചിരിയമ്പ് എയ്യേണ്ട! മുന്‍വിധികളെ മൂടാന്‍മാത്രം കോടമഞ്ഞ് മലപ്പൊക്കത്തില്‍ നിങ്ങളെ കാത്തുനില്‍പ്പുണ്ട്.  മലബാറിന്റെ ഊട്ടി    മലബാറിന്റെ ഊട്ടി എന്നതു കക്കയത്തിന്റെ ഇരട്ടപ്പേരല്ല. കക്കയം തരുന്നത് കാഴ്ചകളുടെ നിലയില്ലാക്കയമാണ്. കാറ്റിന്റെ ശീതവും സംഗീതവും പകരുന്ന കുളിര്‍മ. ഹെയര്‍പിന്‍ വളവുകള്‍ കയറി കാടിനു നടുവിലൂടെ മലമുകളിലെത്തിയാല്‍ കക്കയം ഡാം.  അടിവാരത്തില്‍ കുറ്റ്യാടി ...
By:admin
Displaying 1-6 of 169 results.