2014 Dec 14 | View Count:1428
കേരളത്തിലെ ഒരു പ്രമുഖ വനിതാ കായികതാരമാണു് മയൂഖ ജോണി. കോഴിക്കോടു് ആണു് ജന്മസ്ഥലം. തലശ്ശേരിയിലെ തലശേരി സായ് പരിശീലനകേന്ദ്രത്തിൽ വെച്ചാണു് കായികപരിശീലനം നേടിയതു്. ലോങ്ജമ്പ്, ട്രിപ്പിൾജമ്പ് എന്നി വിഭാഗത്തിൽ പല അന്താരാഷ്ട്ര അത്‌ലറ്റികു് മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവിൽ ട്രിപ്പിൾജമ്പ് വനിതാവിഭാഗത്തിലെ ദേശിയതലത്തിലെ റെക്കാർഡിനുടമയാണു് (14.11 മീറ്റർ). 14 മീറ്ററിലധികം ദൂരം ട്രിപ്പിൾജമ്പിൽ ചാടിയ ആദ്യ ഇന്ത്യ വനിതയാണു് മയൂഖ ജോണി. കായിക പരിശീലനം ചെറുപ്പംമുതൽ തന്നെ മയൂഖ കായികവിനോദത്തിൽ തൽപ്പരയായിരുന്നു. നാലാം ക്ലാസുവരെ കല്പറ്റ സെന്റ് ജോസഫ് സ്കൂളിൽ പഠിച്ചു. അതിനു് ശേഷം അമ്മയുടെ നാടായ കൂരാച്ചുണ്ടിലാണു് പഠിച്ചതു്. പത്താംക്ലാസുവരെ കല്ലാനോട് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനവും കായിക പരിശീലനവും. മികച്ച ...
By:Guest
2014 Dec 14 | View Count:2654
ചിത്രകാരനും കവിയും എഴുത്തുകാരനുമാണ് പോൾ കല്ലാനോട്(ജനനം : 25 ഡിസംബർ 1951). കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് 2014 ൽ ലഭിച്ചു.  വർഗീസ്‌ പുളിക്കലിന്റെയും ത്രേസ്യാമ്മയുടെയും മകനായി കോഴിക്കോട് കല്ലാനോട് ജനിച്ചു. ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷം ചിത്രകലാ അധ്യാപകനായി. കോഴിക്കോട്ടെ യൂണിവേഴ്‌സൽ ആർട്‌സിലും കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ഹയർ സെക്കണ്ടറി സ്‌ക്കൂളിലും അധ്യാപകനായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ചിത്രകലാ ക്യാമ്പുകളിൽ കേരളത്തെ പ്രതിനിധീകരിച്ച സംഘത്തിൽ അംഗമായിരുന്നു. കേരള ലളിതകലാ അക്കാദമിയിലും സാഹിത്യ അക്കാദമിയിലും രണ്ടുവട്ടം അംഗമായി. ദേശാഭിമാനി, മാതൃഭൂമി, കലാകൗമുദി വാരികകളിൽ കാർട്ടൂൺ പംക്തികൾ ചെയ്തു. ധാരാളം പുസ്തകങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും വരച്ചു. നാലു കവിതാസമാഹരങ്ങൾ, ബാലസാഹിത്യകൃതികൾ, പരിഭാഷ എന്നിയുൾപ്പെടെ പത്തു കൃതികൾ ...
By:Guest
Displaying 1-2 of 2 results.