2014 Sep 09 | View Count:1171
65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതിപ്രകാരം മാസം പെന്‍ഷന് അര്‍ഹതയുണ്ട്. ഇരുപത് വയസ്സിനുമുകളില്‍ പ്രായമുള്ള ആണ്‍മക്കളില്ലാത്തവരായിരിക്കണം. തുടര്‍ച്ചയായി മൂന്നുവര്‍ഷം കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 11000/- രൂപയില്‍ കൂടാന്‍ പാടില്ല.  കുടുംബത്തില്‍ വ്യക്തിയെ സംരക്ഷിക്കാന്‍ ആരുമില്ലന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിരിക്കണം.  നിര്‍ദ്ദിഷ്ട ഫോറത്തില്‍ അതാത് പഞ്ചായത്ത്/നഗരസഭാ ഓഫീസുകളില്‍ അപേക്ഷ സമർപ്പിക്കണം. 65 വയസ്സിനുമുകളിലുള്ള, ഭര്‍ത്താവുമരിച്ച സ്ത്രീകള്‍ക്ക് വിധവാ പെന്‍ഷനും അര്‍ഹതയുണ്ട്.
By:Guest
Displaying 169-169 of 169 results.