2017 Mar 27 | View Count: 989

സേവ് കൂരാച്ചുണ്ട് പദ്ധതി’യുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കയറ്റിയ വാഹനം പഞ്ചായത്ത് പ്രസിഡന്റ് വിൻ‌സി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. വേങ്ങേരി ‘നിറവു’മായി സഹകരിച്ചാണ് അജൈവ പാഴ്​വസ്തുക്കൾ കർണാടകയിലെ പുനഃചംക്രമണ യൂണിറ്റിലേക്ക് അയക്കുന്നത്. മാലിന്യരഹിത ഗ്രാമമാക്കി മാറ്റാൻ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയാണ് പദ്ധതിക്ക് നീക്കിവച്ചത്. രണ്ടാംഘട്ടത്തിൽ വീണ്ടും പാഴ്​വസ്തുക്കൾ ശേഖരിക്കും. 

പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർക്കായി ബോധവൽക്കരണ പരിപാടികളും പ്രചാരണങ്ങളും നടത്തിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ്, ബ്ലോക്ക് അംഗം മാണി നന്തളത്ത്, പ്രോഗ്രാം കൺവീനർ ആൻഡ്രൂസ് കട്ടിക്കാന, അംഗങ്ങൾ ജോസ് ചെരിയൻ, ബിജു മാണി, ജോസ് വെളിയത്ത്, സിനി ജിനോ, സരീഷ് ഹരിദാസ്, ഷക്കീന കുഞ്ഞുമോൻ‌, കാർത്തിക വിജയൻ, റംല മജീദ്, ഓമന രവീന്ദ്രൻ, മുൻ‌ പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, ജോസ് ചെറുവള്ളിൽ, വിൽസൺ പാത്തിച്ചാലിൽ‌, വി.എം. കുഞ്ഞിരാമൻ, എ.കെ. പ്രേമൻ, ഒ.എസ്. അസീസ്, സെക്രട്ടറി ആനന്ദൻ എന്നിവർ പങ്കെടുത്തു.  

Posted by : admin, 2017 Mar 27 08:03:04 pm