2017 Mar 27 | View Count:171
സേവ് കൂരാച്ചുണ്ട് പദ്ധതി’യുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കയറ്റിയ വാഹനം പഞ്ചായത്ത് പ്രസിഡന്റ് വിൻ‌സി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. വേങ്ങേരി ‘നിറവു’മായി സഹകരിച്ചാണ് അജൈവ പാഴ്​വസ്തുക്കൾ കർണാടകയിലെ പുനഃചംക്രമണ യൂണിറ്റിലേക്ക് അയക്കുന്നത്. മാലിന്യരഹിത ഗ്രാമമാക്കി മാറ്റാൻ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയാണ് പദ്ധതിക്ക് നീക്കിവച്ചത്. രണ്ടാംഘട്ടത്തിൽ വീണ്ടും പാഴ്​വസ്തുക്കൾ ശേഖരിക്കും.  പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർക്കായി ബോധവൽക്കരണ പരിപാടികളും പ്രചാരണങ്ങളും നടത്തിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ്, ബ്ലോക്ക് അംഗം മാണി നന്തളത്ത്, പ്രോഗ്രാം കൺവീനർ ആൻഡ്രൂസ് കട്ടിക്കാന, അംഗങ്ങൾ ജോസ് ചെരിയൻ, ബിജു മാണി, ജോസ് വെളിയത്ത്, സിനി ജിനോ, ...
By:admin
2017 Mar 24 | View Count:168
കെട്ടിടത്തിന് നമ്പറിടുന്നതിന് അനാവശ്യമായി കാലതാമസം വരുത്തുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് കെട്ടിട ഉടമ ശെൽവരാജും കുടുംബവും പഞ്ചായത്ത് ഓഫിസിന് മുൻപിൽ നടത്തിയ അനിശ്ചിതകാല സത്യഗ്രഹം അവസാനിച്ചു. പഞ്ചായത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, സമരസമിതി നേതാക്കൾ എന്നിവർ പങ്കെടുത്ത ചർച്ചയിൽ തീരുമാനത്തിലെത്തി. ട്രൈബ്യൂണലിന്റെ വിധി പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏപ്രിൽ 10നകം കെട്ടിട നമ്പർ അനുവദിക്കണമെന്ന നിർദേശം പരിഗണിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി സർവകക്ഷി യോഗത്തെ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ്, മെംബർമാരായ ജോസ് ചെരിയൻ, ബിജുമാണി, സെക്രട്ടറി ആനന്ദൻ, കൂരാച്ചുണ്ട് അഡീഷനൽ എസ്ഐ അഗസ്റ്റിൻ പേഴത്തിങ്കൽ, സമരസമിതി ചെയർമാൻ ഒ.ഡി. തോമസ്, വിവിധ ...
By:admin
2017 Mar 24 | View Count:165
ങ്ങാടിയിൽ പാലത്തിനടുത്തായി നിർമിച്ച കെട്ടിടത്തിന് പഞ്ചായത്ത് കെട്ടിട നമ്പർ നൽകാത്തതിൽ പ്രതിഷേധിച്ച് കെട്ടിടഉടമ ശെൽവരാജ്, ഭാര്യ ലീലാമ്മ, മകൻ ഷൈൻ എന്നിവർ പഞ്ചായത്ത് ഓഫിസിന് മുൻപിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. കെട്ടിട നമ്പറിനായി സ്വകാര്യ വ്യക്തി വീട്ടിലെത്തി അഞ്ചു ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടുവെന്നും തുക നൽകാത്തതാണ് നമ്പറിടാത്തതിന് കാരണമെന്നും ലീലാമ്മ സമരവേദിയിൽ ആരോപിച്ചു. പൗരസമിതി ചെയർമാൻ ഒ.ഡി. തോമസ് സമരം ഉദ്ഘാടനം ചെയ്തു. കെ.കെ. മത്തായി അധ്യക്ഷത വഹിച്ചു. ഷാജി ജോസഫ്, തോമസ് ചിലമ്പിൽ, പി.കെ. തങ്കപ്പൻ, സൂപ്പി തെരുവത്ത് എന്നിവർ പ്രസംഗിച്ചു.  
By:admin
2017 Mar 19 | View Count:176
ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായ കൂരാച്ചുണ്ട്–കല്ലാനോട്, കൂരാച്ചുണ്ട്–നരിനട, കൂരാച്ചുണ്ട്–വട്ടച്ചിറ റോഡുകൾ റീ ടാറിങ് ചെയ്യുവാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു.  പഞ്ചായത്ത് വർഷങ്ങളോളമായി മുടങ്ങിക്കിടക്കുന്ന ഓട്ടോറിക്ഷകളുടെ പെർമിറ്റ് പുതുക്കി നൽകണം. യൂണിയൻ‌ മെംബർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. യൂണിയൻ ജില്ലാ ജോ. സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. മുനീർ കൂരാച്ചുണ്ട് ആധ്യക്ഷ്യം വഹിച്ചു. ഏരിയാ സെക്രട്ടറി സോമൻ ബാലുശ്ശേരി, കെ.എ. ശ്രീജൻ, സുഗുണൻ കറ്റോടി, കെ.വി. സുനിൽ എന്നിവർ പ്രസംഗിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കൺവൻഷനിൽ ജില്ലാ ജോ. സെക്രട്ടറി പരാണ്ടി മനോജ് ...
By:admin
2017 Mar 17 | View Count:182
പഞ്ചായത്തിൽ 11–ാം വാർഡിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച പൊന്നുണ്ടമല വട്ടച്ചിറ റോഡ് പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. മെംബർമാരായ ഗീത ചന്ദ്രൻ, ഓമന രവീന്ദ്രൻ, ജോസ് ചെരിയംപുറം, കമ്മിറ്റി കൺവീനർ ഷാജൻ ഇൗയ്യാലിൽ, മോളി പന്തലാങ്കൽ, ആഗസ്തി കതമ്പേൽ‌ എന്നിവർ പ്രസംഗിച്ചു.  
By:admin
2017 Mar 15 | View Count:178
വില്ലേജ് അതിർത്തി പുനർനിർണയത്തിൽ നടപടിയെടുക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രദേശങ്ങൾ ഇപ്പോൾ നാല് വില്ലേജുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒന്ന്, രണ്ട്, നാല് വാർഡുകളിലെ കക്കയം, കാളങ്ങാലി, കണ്ണാടിപ്പാറ, ശങ്കരവയൽ മേഖലകൾ ചക്കിട്ടപാറ വില്ലേജിലാണ്. 10, 12, 13 വാർഡുകളിലെ ചാലിയം മണ്ണൂപ്പൊയിൽ, വട്ടച്ചിറ, കണിയാമ്പാറ, ഓഞ്ഞിൽ പ്രദേശങ്ങൾ കായണ്ണ വില്ലേജിലും, അഞ്ച്, ആറ് വാർഡിൽ പെട്ട 28–ാം മൈൽ, കിളികുടുക്കി, മണിച്ചേരി മേഖലകൾ കാന്തലാട് വില്ലേജിലുമാണ്. ജനങ്ങൾ വില്ലേജ് ഓഫിസുകളിലെത്താൻ 20 കിലോമീറ്ററോളം സഞ്ചരിക്കണം.  ആക്‌ഷൻ കമ്മിറ്റി നിരന്തരം നടത്തിയ സമരത്തിന്റെ ഫലമായാണ് 2012ൽ അതിർത്തി പുനർനിർണയിച്ച് ഉത്തരവിറക്കിയത്. റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സർക്കാർ ഉത്തരവ് അഞ്ചു വർഷത്തോളമായി ...
By:admin
Displaying 7-12 of 163 results.