2017 Feb 16 | View Count:151
 കക്കയം –തലയാട് റോഡിൽ 28–ാം മൈലിൽ രണ്ടിടങ്ങളിൽ റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ആറു മുതൽ 10 വരെ വാഹനഗതാഗതം മുടങ്ങിയതോടെ വാഹനങ്ങൾ കല്ലാനോട്, കൂരാച്ചുണ്ട് വഴിയാണ് സർവീസ് നടത്തിയത്.രണ്ട് വൈദ്യുതി തൂണുകളും ലൈനും പൊട്ടിവീണതോടെ വൈദ്യുതിയും മുടങ്ങി. നാട്ടുകാരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചു നീക്കിയത്. കൂരാച്ചുണ്ട് പൊലീസും പേരാമ്പ്ര ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരായ തോമസ് പാലക്കൽ, സജി ചോരപ്പള്ളി,തോമസ് അറക്കൽ,രാജൻ മലയിൽവളപ്പിൽ, പാപ്പച്ചൻ കരിമ്പനക്കൽ, രഘൂത്തമൻ, ഗോപാലൻ, ജോസ് എന്നിവരുടെ  നേതൃത്വത്തിലാണ്  മരങ്ങൾ മുറിച്ചു ഗതാഗതം പുനഃസ്ഥാപിച്ചത്.   
By:admin
2017 Feb 15 | View Count:146
പൊടിപ്പൂര് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉൽസവം 19 മുതൽ 24 വരെ ആഘോഷിക്കും. 19ന് വൈകിട്ട് ഏഴിന് മേൽശാന്തി രാമൻ നമ്പൂതിരി കൊടിയേറ്റും. 20ന് വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, ഏഴു മണിക്ക് ബ്രഹ്മരക്ഷസ്സിന് പാൽപായസം. ഉൽസവ ദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ അഞ്ചിന് നടതുറക്കൽ, 5.30ന് ഗണപതിഹോമം, ആറിന് ഉഷഃപൂജ, 11ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടക്കും. 23ന് വൈകിട്ട് അഞ്ചിന് ഇളനീർകുല വരവ്, ഏഴിന് മഹാവിഷ്ണുവിന് പത്മമിട്ട് പൂജ ചടങ്ങുകൾ നടത്തും. ശിവരാത്രി ദിനമായ 24ന് വൈകിട്ട് 6.30ന് താലപ്പൊലി എഴുന്നള്ളത്ത്, ഒൻപതിന് തായമ്പക, പത്തിന് നൃത്തം. കരോക്കെ ഗാനമേള, രാത്രി ഒരു മണിക്ക് കൊടിയിറക്കൽ.
By:admin
2017 Feb 14 | View Count:190
ഒരു കഥ എഴുതുക എന്നത് എന്റെ ജീവിതാഭിലാഷമായിരുന്നു. അതിനു വേണ്ടി ഞാൻ വളരരെ ശ്രമിച്ചു. പക്ഷെ ജീവിതസാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ പെട്ട് എന്റെ കഥാമോഹം കൂമ്പടഞ്ഞു പോകുകയായിരിന്നു. ചെറുപ്പത്തിൽ കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കുമായിരുന്നു. അതുമൂലം ഭൂതങ്ങളെയും പ്രേതങ്ങളേയും മറ്റും പറ്റിയുള്ള കഥകൾ എഴുതാനായിരുന്നു ശ്രമം. അതിനുള്ള കഥാതന്തു തേടിയുള്ള അലച്ചിലിലിൽ ആ ഭൂതങ്ങളും പ്രേതങ്ങളും എന്നെ സ്വപ്നത്തിൽ വന്നു പേടിപ്പിക്കാൻ തുടങ്ങി. അങ്ങനെ ഒരിക്കൽ പേടിച്ചു കിടക്കയിൽ മൂത്രമൊഴിച്ചപ്പോൾ അമ്മ തല്ലിയതിനെതുടർന്ന് എന്റെ കഥാമോഹം ഞാൻ അവിടെ കെട്ടിപ്പൂട്ടി വച്ചു. കോളേജിൽ എതിയപ്പോൾ വീണ്ടും എന്റെ കഥാമോഹം വീണ്ടും തളിരിട്ടു. പ്രണയമായിരുന്നു അപ്പോൾ തോന്നിയ വിഷയം. അതിലൊരു കഥാതന്തു കിട്ടാൻ ഞാൻ കുറേ പ്രണയങ്ങൾക്ക് ഹംസമായി പ്രവർത്തിച്ചു ...
By:admin
2017 Feb 14 | View Count:187
മഴപെയ്യുന്നു മഴപെയ്യുന്നു  ചന്നം പിന്നം മഴപെയ്യുന്നു  ഏതോ രാഗം ഏതോ താളം ഏതോ വിഷാദാർദ്ര ഗാനം     (മഴപെയ്യുന്നു ....  ചിറകിൽ കളിയാടുവാനായ് നീയും പോരാമോ എൻ കൂടെ (മഴയുടെ... മഴയിൽ നനയാൻ നനവാൽ കുളിരാൻ (2) മഴയുടെ സംഗീതം കേൾക്കാൻ (2)     (മഴപെയ്യുന്നു .... മഴവില്ലിൽ നിറമേഴും ചാലിച്ച് നിറകൂടൊരുക്കി ഞാൻ കാത്തിരിക്കുന്നു (മഴവില്ലിൽ.... വർഷങ്ങളേറെ കടന്നുപോയെങ്കിലും (2) നിനക്കായ് സഖീ ഞാൻ കാത്തിരിക്കുന്നു (2)     (മഴപെയ്യുന്നു ....
By:admin
2017 Feb 14 | View Count:142
ജൈവ വൈവിധ്യത്തിന്റെ ആവാസ കേന്ദ്രവും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ കൂരാച്ചുണ്ടിനടുത്തുള്ള ഊളേരിയിൽ സ്വകാര്യ മൊബൈൽ ടവർ നിർമാണ നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ നാട്ടുകാരുടെ ആക്‌ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ഊളേരിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ കായണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. രാമചന്ദ്രൻ, മെംബർ ബിന്ദു മനോജ്, സി.കെ. രാജീവൻ, കെ.കെ. വിനോദ് എന്നിവർ പ്രസംഗിച്ചു. ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ: ലിഷി കുമാർ (ചെയർ), ജിൻസ് ജോസ് (വൈ ചെയർ), ജോർജ് ജോസഫ് എട്ടിയിൽ (കൺ), പ്രസാദ് വരപ്പുറത്ത് (ജോ കൺ).
By:admin
2017 Feb 13 | View Count:132
മലയോരത്തെ കാന്തലാട്, കൂരാച്ചുണ്ട് ചക്കിട്ടപാറ വില്ലേജുകളിലെ ഭൂനികുതി സ്വീകരിക്കാത്ത പ്രശ്നത്തിൽ 2016 ഓഗസ്റ്റ് മൂന്നിലെ മുഖ്യമന്ത്രയുടെ അധ്യക്ഷതയിൽ നടത്തിയ ഉന്നതതല യോഗ തീരുമാനം നടപ്പിലാക്കാത്ത പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരത്തിന് ശ്രമിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കൂരാച്ചുണ്ട് മണ്ഡലം എൻസിപി കുടുംബസംഗമം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂനികുതി നിഷേധിച്ച കർഷകർ ഒപ്പിട്ട നിവേദനവും മന്ത്രിക്കു നൽകി. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ആലീസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.  മണ്ഡലം പ്രസിഡന്റ് സൂപ്പി തെരുവത്ത് ആധ്യക്ഷ്യം വഹിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഒ.ഡി. തോമസ്, പി. സുധാകരൻ, സി. ഭാസ്കരൻ, എം.പി. സുജിത്ത്, സിസിലി ജോൺ, പി.കെ. അസീസ്, വർഗീസ് പാലക്കാട്ട്, തോമസ് കാനാട്ട്, ആഗസ്തി ...
By:admin
Displaying 25-30 of 163 results.