2017 Mar 15 | View Count: 991

വില്ലേജ് അതിർത്തി പുനർനിർണയത്തിൽ നടപടിയെടുക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രദേശങ്ങൾ ഇപ്പോൾ നാല് വില്ലേജുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒന്ന്, രണ്ട്, നാല് വാർഡുകളിലെ കക്കയം, കാളങ്ങാലി, കണ്ണാടിപ്പാറ, ശങ്കരവയൽ മേഖലകൾ ചക്കിട്ടപാറ വില്ലേജിലാണ്. 10, 12, 13 വാർഡുകളിലെ ചാലിയം മണ്ണൂപ്പൊയിൽ, വട്ടച്ചിറ, കണിയാമ്പാറ, ഓഞ്ഞിൽ പ്രദേശങ്ങൾ കായണ്ണ വില്ലേജിലും, അഞ്ച്, ആറ് വാർഡിൽ പെട്ട 28–ാം മൈൽ, കിളികുടുക്കി, മണിച്ചേരി മേഖലകൾ കാന്തലാട് വില്ലേജിലുമാണ്. ജനങ്ങൾ വില്ലേജ് ഓഫിസുകളിലെത്താൻ 20 കിലോമീറ്ററോളം സഞ്ചരിക്കണം. 

ആക്‌ഷൻ കമ്മിറ്റി നിരന്തരം നടത്തിയ സമരത്തിന്റെ ഫലമായാണ് 2012ൽ അതിർത്തി പുനർനിർണയിച്ച് ഉത്തരവിറക്കിയത്. റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സർക്കാർ ഉത്തരവ് അഞ്ചു വർഷത്തോളമായി ഫയലിലുറങ്ങുകയായിരുന്നു. പുരുഷൻ കടലുണ്ടി എംഎൽഎ, എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഒ.ഡി. തോമസ് എന്നിവർ മന്ത്രിക്ക് നൽകിയ നിവേദനം പരിഗണിച്ച് യോഗം വിളിക്കാൻ എൽആർ ഡപ്യൂട്ടി കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Posted by : admin, 2017 Mar 15 08:03:23 am