2017 Mar 24 | View Count: 1015

കെട്ടിടത്തിന് നമ്പറിടുന്നതിന് അനാവശ്യമായി കാലതാമസം വരുത്തുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് കെട്ടിട ഉടമ ശെൽവരാജും കുടുംബവും പഞ്ചായത്ത് ഓഫിസിന് മുൻപിൽ നടത്തിയ അനിശ്ചിതകാല സത്യഗ്രഹം അവസാനിച്ചു. പഞ്ചായത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, സമരസമിതി നേതാക്കൾ എന്നിവർ പങ്കെടുത്ത ചർച്ചയിൽ തീരുമാനത്തിലെത്തി.

ട്രൈബ്യൂണലിന്റെ വിധി പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏപ്രിൽ 10നകം കെട്ടിട നമ്പർ അനുവദിക്കണമെന്ന നിർദേശം പരിഗണിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി സർവകക്ഷി യോഗത്തെ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ്, മെംബർമാരായ ജോസ് ചെരിയൻ, ബിജുമാണി, സെക്രട്ടറി ആനന്ദൻ, കൂരാച്ചുണ്ട് അഡീഷനൽ എസ്ഐ അഗസ്റ്റിൻ പേഴത്തിങ്കൽ, സമരസമിതി ചെയർമാൻ ഒ.ഡി. തോമസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.എം. കുഞ്ഞിരാമൻ, വിൽസൺ പാത്തിച്ചാലിൽ, പി.കെ. തങ്കപ്പൻ, കെ.കെ. മത്തായി, സൂപ്പി തെരുവത്ത്, തോംസൺ ചിലമ്പിൽ, ജൂനിയർ സൂപ്രണ്ട് സജീവൻ ഇരട്ടപ്പാറക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.സിപിഎം നേതാവ് വി.എം. കുഞ്ഞിരാമൻ നാരാങ്ങാനീര് നൽകി സത്യഗ്രഹ സമരം അവസാനിപ്പിച്ചു. 
 

Posted by : admin, 2017 Mar 24 05:03:04 pm