2017 Feb 24 | View Count:1004
പഞ്ചായത്തിലെ പ്രധാന പാതയായ കൂരാച്ചുണ്ട് –കല്ലാനോട് 28–ാം മൈൽ റോഡ് പാടേ തകർന്നു കുണ്ടും കുഴിയുമായതോടെ വാഹന ഗതാഗതം തീർത്തും ദുഷ്കരമായി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡ് പത്തു വർഷത്തിലധികമായി റീടാറിങ് നടത്താത്തതാണ് തകരാൻ കാരണം.  പൊതുമരാമത്ത് വകുപ്പ് 7.20 ലക്ഷം രൂപ അനുവദിച്ച് റോഡ് പാച്ച് വർക്ക് പ്രവൃത്തി ഇപ്പോൾ ടെൻഡർ ചെയ്തിട്ടുണ്ട്. ഈ റോഡിന്റെ 25 ശതമാനം പണിപോലും ഈ ഫണ്ടിൽ പൂർത്തീകരിക്കാൻ കഴിയില്ല. സംസ്ഥാന ബജറ്റിലുൾപ്പെടുത്താൻ 415 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ചതായി പൊതുമരാമത്ത് വകുപ്പധികൃതർ അറിയിച്ചു. കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡാണിത്. കല്ലാനോട് ഹയർ സെക്കൻഡറി സ്കൂളിലെത്താൻ വിദ്യാർഥികൾ ദുരിതമനുഭവിക്കുകയാണ്.  ഇരുചക്ര വാഹനമുൾപ്പെടെ റോഡിലെ ഗർത്തങ്ങളിൽ വീണ് അപകടവും പതിവായിട്ടുണ്ട്. കല്ലാനോട് ...
By:admin
2017 Feb 22 | View Count:962
അങ്ങാടിയിൽ ടാക്സി സ്റ്റാൻഡിന് സമീപത്തെ പഞ്ചായത്ത് മൽസ്യ മാർക്കറ്റിനെ നോക്കുകത്തിയാക്കി സ്വകാര്യ മൽസ്യ വിൽപന ശാലകൾക്ക് പഞ്ചായത്ത് അനുമതി നൽകുന്നതിൽ സിപിഐ ബ്രാഞ്ച് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.ഇക്കഴിഞ്ഞ വർഷം 70,000 രൂപയ്ക്കാണ് പഞ്ചായത്ത് മാർക്കറ്റ് ലേലം ചെയ്തു നൽകിയത്. ജനകീയ മൽസ്യ മാർക്കറ്റിലൂടെ ജനങ്ങൾക്കു ഗുണനിലവാരമുള്ള മികച്ച മൽസ്യം ആദായകരമായി ലഭിച്ചിരുന്നു. എന്നാൽ അങ്ങാടിയിൽ യഥേഷ്ടം മൽസ്യക്കടകൾ അനുവദിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം മൽസ്യ മാർക്കറ്റിനെ പരാജയപ്പെടുത്തുന്നതാണെന്നും യോഗം ആരോപിച്ചു. രണ്ടു വർഷത്തോളമായി മികച്ച നിലയിൽ പ്രവർത്തിച്ച ജനകീയ മൽസ്യ മാർക്കറ്റ് ഇപ്പോൾ നഷ്ടത്തിലാണ്. പുതിയ മൽസ്യക്കടയ്ക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിക്കരുതെന്നും നിലവിലുള്ളവയ്ക്ക് ഏപ്രിൽ മുതൽ ലൈസൻസ് പുതുക്കി നൽകരുതെന്നും യോഗം ...
By:admin
2017 Feb 18 | View Count:915
കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളതോട് റേഷൻ കടയിൽനിന്നും വാങ്ങി അനധികൃതമായി കടത്തുകയായിരുന്ന റേഷൻ സാധനങ്ങളും വാഹനവും കൂരാച്ചുണ്ട് എസ്ഐ എം.പി. രവീന്ദ്രനും സംഘവും കസ്റ്റഡിയിലെടുത്തു. കല്ലാനോട് പന്നി ഫാമിലേക്ക് തീറ്റയ്ക്ക് ഉപയോഗിക്കാനായി കൊണ്ടുവന്ന സാധനമാണിതെന്നറിയുന്നു. കല്ലാനോട് അനധികൃത പന്നി ഫാമുകളിലേക്കുള്ള മാലിന്യം കൊണ്ടുവരുന്നത് മാലിന്യവിമുക്ത സമിതിയുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തോളമായി തടയുകയായിരുന്നു. രാപകൽ സമരത്തിനിടയിൽ വ്യാഴാഴ്ച രാത്രിയിൽ അനധികൃത റേഷൻ സാധനങ്ങളുമായി വന്ന പിക്കപ്പ് വാൻ 27–ാം മൈലിൽ സമരസമിതി തടയാൻ ശ്രമിച്ചെങ്കിലും നിർ‌ത്താതെ വാഹനം പോയി.  സമരസമിതിക്കാർ പിൻതുടർന്ന് കല്ലാനോട് താഴെ അങ്ങാടിയിൽനിന്നും വാഹനം തടഞ്ഞ് കൂരാച്ചുണ്ട് പൊലീസിനെ വിവരമറിയിച്ചു. മൂന്നു ചാക്ക് അരി, ഒരു ക്വിന്റലോളം ഗോതമ്പ് ...
By:admin
2017 Feb 18 | View Count:907
 കക്കയം ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായി ഡാം സൈറ്റിൽ നിന്നും ഉരക്കുഴിവരെ റോഡ് ടാറിങ് ചെയ്ത് നവീകരിച്ചതോടെ പുതുതായി ആരംഭിച്ച ബഗ്ഗി സർവീസ് മുൻ ഹൈഡൽ ടൂറിസം അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി. സുരേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഒന്നര കിലോമീറ്ററോളം ദൂരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനത്തിൽ സഞ്ചരിക്കുന്നതിന് ഒരാൾക്ക് 20 രൂപയാണ് ഈടാക്കുന്നത്. മെംബർ ആൻഡ്രൂസ് കട്ടിക്കാന ഉദ്ഘാടനം ചെയ്തു. ഹൈഡൽ ടൂറിസം അസി. എക്സിക്യൂട്ടീവ് എൻജിനീയർ സി. അബ്ദുൽ റഹിം അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ കൃഷ്ണൻ മാപ്പിടിശേരി, അസി. മാനേജർ സി.എം. ലനീഷ്, എച്ച്.ആർ. മാനേജർ രജിത്ത്, ഷിബിൻ ജോസ് പരീക്കൽ എന്നിവർ പ്രസംഗിച്ചു.     
By:admin
Displaying 25-28 of 35 results.