2017 Mar 11 | View Count:929
977 നു മുൻപ് കൈവശ രേഖകളുള്ള കർഷകരുടെ കൃഷിഭൂമി കയ്യേറാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. കർഷകരുടെ ഭൂമി അന്യായമായി സർവേ നടത്തി വനംവകുപ്പിന്റേതാക്കി മാറ്റാൻ എൽ‍ഡിഎഫ് സർക്കാർ‌ നടത്തുന്ന ശ്രമം ഭരണകൂട ഭീകരതയാണ്.കർഷകരുടെ വിപുലമായ കൺവൻഷൻ വിളിച്ചു ചേർത്ത് സമരപരിപാടികൾക്ക് രൂപം നൽകും. മണ്ഡലം പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.  ഡിസിസി സെക്രട്ടറിമാരായ പി. വാസു, അഗസ്റ്റിൻ‌ കാരക്കട, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ, പി.പി. ശ്രീധരൻ, ജോയി കുര്യൻ മുട്ടുംമുഖത്ത്, പി.ജെ. പോൾ, മാണി നന്തളത്ത്, കെ.എം. കുര്യൻ, കുര്യൻ ചെമ്പനാനി, ബിജുമാണി, പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, സുനീർ പുനത്തിൽ, റസാക്ക് മരോട്ടിക്കൽ, സജി കുഴിവേലി, ബിജു താന്നിക്കൽ, സജി ചേലാപറമ്പത്ത്, മൈക്കിൾ ...
By:admin
2017 Mar 05 | View Count:926
അങ്ങാടിയിൽ റോഡിന് കുറുകെ കെട്ടിയിരിക്കുന്ന ഗ്രീൻനെറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയാകുന്നതായി പരാതി. മഴ പെയ്യുമ്പോൾ വെള്ളം കെട്ടിനിന്ന് ഗ്രീൻ നെറ്റ് താഴുന്നത് വാഹനങ്ങളിൽ തടഞ്ഞ് രണ്ടു തവണ ഗതാഗത പ്രശ്നമുണ്ടായി. അങ്ങാടിയിൽ വെയിലിന്റെ കാഠിന്യം കുറയുന്നതിനായി വ്യാപാരികളാണ് ഗ്രീൻനെറ്റ് സ്ഥാപിച്ചത്.  വൈദ്യുതി ലൈനിന് സമീപത്തുകൂടി സ്ഥാപിച്ചിരിക്കുന്ന ഗ്രീൻനെറ്റ് അപായമുണ്ടാക്കുമെന്നും ആശങ്കയുണ്ട്. വാഹന ഗതാഗതത്തിനും ജനങ്ങൾക്കും ഭീഷണിയായ ഗ്രീൻനെറ്റ് നീക്കം ചെയ്യാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് സേവാദൾ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ബിജുമാണി അധ്യക്ഷത വഹിച്ചു. റസാക്ക് മരോട്ടിക്കൽ, പി.ജെ. പോൾ, ജയൻ ജോസ്, എ.എം. മാത്യു എട്ടിയിൽ, സണ്ണി കോട്ടയിൽ എന്നിവർ പ്രസംഗിച്ചു.  
By:admin
2017 Mar 04 | View Count:1017
നധികൃതമായി കടത്തുകയായിരുന്ന റേഷൻ സാധനങ്ങൾ പിടിച്ചെടുത്ത് പൊലീസ് കേസെടുത്ത സംഭവത്തിൽ അന്വേഷണം ഇഴയുന്നതായി പരാതി. കഴിഞ്ഞ 16ന് നാട്ടുകാർ കല്ലാനോട്ട് മൂന്ന് ചാക്ക് റേഷനരിയും രണ്ടു ചാക്ക് ഗോതമ്പും കയറ്റിവന്ന പിക്കപ്പ് വാൻ തടഞ്ഞ് പൊലീസിനെ ഏൽപിക്കുകയായിരുന്നു. റേഷനരി തന്നെയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം സിവിൽ സപ്ലൈസ് വകുപ്പിനില്ലാത്തതിനാൽ പരിശോധന നടത്തുവാൻ ഫുഡ്കോർപറേഷൻ ഓഫ് ഇൻഡ്യയോടു ആവശ്യപ്പെട്ടതായി സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു.  ക്വാളിറ്റി പരിശോധന വിഭാഗം താലൂക്ക് സിവിൽ സപ്ലൈസ് വകുപ്പിനില്ലാത്തതാണ് പ്രധാന പ്രശ്നം. സപ്ലൈകോക്ക് ഉൾപ്പെടെ പരിശോധന വിഭാഗമുള്ളപ്പോൾ ആയിരക്കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന റേഷനരിയുടെ ഗുണനിലവാര പരിശോധന വിഭാഗമില്ലാത്തത് വൻ ക്രമക്കേടിനിടയാക്കുന്നുവെന്ന് ആക്ഷേപമുയരുന്നുണ്ട്.  സംഭവത്തിൽ ...
By:admin
2017 Feb 27 | View Count:970
ലീല സ്റ്റീഫൻ അനുസ്മരണത്തോടനുബന്ധിച്ച് പുളിവയലിലെ ലീല ഗാർഡനിൽ പുഷ്പ പ്രദർശനം സെന്റ് തോമസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു. ജേക്കബ് കോച്ചേരി അധ്യക്ഷത വഹിച്ചു. ടി.എസ്. സ്റ്റീഫൻ, സജി കൂനന്താനം, ജിയോ ജേക്കബ്, ജീഫൺ ചക്കിട്ടപാറ എന്നിവർ പ്രസംഗിച്ചു. പുഷ്പ പ്രദർശനപരിപാടി നാളെ സമാപിക്കും.    
By:admin
Displaying 21-24 of 35 results.