2017 Feb 13 | View Count:986
മലയോരത്തെ കാന്തലാട്, കൂരാച്ചുണ്ട് ചക്കിട്ടപാറ വില്ലേജുകളിലെ ഭൂനികുതി സ്വീകരിക്കാത്ത പ്രശ്നത്തിൽ 2016 ഓഗസ്റ്റ് മൂന്നിലെ മുഖ്യമന്ത്രയുടെ അധ്യക്ഷതയിൽ നടത്തിയ ഉന്നതതല യോഗ തീരുമാനം നടപ്പിലാക്കാത്ത പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരത്തിന് ശ്രമിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കൂരാച്ചുണ്ട് മണ്ഡലം എൻസിപി കുടുംബസംഗമം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂനികുതി നിഷേധിച്ച കർഷകർ ഒപ്പിട്ട നിവേദനവും മന്ത്രിക്കു നൽകി. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ആലീസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.  മണ്ഡലം പ്രസിഡന്റ് സൂപ്പി തെരുവത്ത് ആധ്യക്ഷ്യം വഹിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഒ.ഡി. തോമസ്, പി. സുധാകരൻ, സി. ഭാസ്കരൻ, എം.പി. സുജിത്ത്, സിസിലി ജോൺ, പി.കെ. അസീസ്, വർഗീസ് പാലക്കാട്ട്, തോമസ് കാനാട്ട്, ആഗസ്തി ...
By:admin
2016 Sep 14 | View Count:1621
കൃഷിഭവനിലൂടെ സംഭരിച്ച പച്ചത്തേങ്ങയുടെ വില നാല് മാസത്തോളമായിട്ടും ലഭിക്കാത്ത കർഷകർ ഇന്ന് രാവിലെ 10 ന്  കൃഷിഭവന് മുന്നിൽ പട്ടിണി സമരം നടത്തും.നാളികേരത്തിലെ വരുമാനം മാത്രം പ്രതീക്ഷിച്ച് കഴിയുന്ന കർഷകർ കഴിഞ്ഞ നാല് മാസമായി ദുരിതത്തിലാണ്.മറ്റ് വിഭാഗത്തിൽ പെട്ട എല്ലാവർക്കും ഓണത്തിന് മുൻപ് കുടിശ്ശികയായി ആനുകൂല്യങ്ങൾ വിതരണം ചെയ്തപ്പോൾ കർഷകരെ അവഗണിക്കുകയായിരുന്നു.ഇൻഫാമിന്റെ നേതൃത്വത്തിൽ കർഷക ആക്ഷൻ  കൗൺസിൽ നടത്തുന്ന സമരം കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
By:admin
2016 Jun 07 | View Count:1754
കൂരാച്ചുണ്ട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ 105 വിദ്യാർഥികളെ അനുമോദിച്ചു. കക്കയം അമ്പലക്കുന്ന് ആദിവാസികോളനിയിലെ എ.കെ. സുനിതയ്ക്ക് ജോൺസൺ  മഠത്തിനകത്ത് സൗജന്യമായി സോളാർ എമർജൻസി ലൈറ്റ് നല്കി.പഞ്ചായത്ത് പ്രസിഡന്റ് വിൻസി  തോമസ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ഫോറം പ്രസിഡന്റ് ജോയികുര്യൻ  മുട്ടുംമുഖത്ത് അധ്യക്ഷത വഹിച്ചു. 
By:admin
Displaying 33-35 of 35 results.