2017 Mar 28 | View Count: 1061

മലയോര മേഖലയിലെ കൂരാച്ചുണ്ട്, ചക്കിട്ടപാറ, കാന്തലാട് വില്ലേജുകളിലെ ഇരുനൂറോളം കർഷകരുടെ ഭൂനികുതി നിഷേധിച്ച് കൃഷി സ്ഥലത്ത് ജണ്ട കെട്ടിയത് തടഞ്ഞ ജനപ്രതിനിധികളടക്കമുള്ള കർഷകർക്കെതിരെയുള്ള കേസിൽ ജില്ലാ കോടതി വെറുതെ വിട്ടതിൽ വനം വകുപ്പ് ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തു. കേസിൽ ഉൾപ്പെട്ട 32 പേർക്കെതിരെ പേരാമ്പ്ര കോടതി ഒരു വർഷം തടവും 1000 രൂപ പിഴയും വിധിച്ചിരുന്നു. 

2015ൽ അപ്പീൽ നൽകിയതിൽ ജില്ലാ കോടതി ശിക്ഷ റദ്ദാക്കി. വനം വകുപ്പ് അപ്പീൽ കാലാവധിക്കുള്ളിൽ കേസ് ഫയൽ ചെയ്യാത്തതിനാൽ കോടതിക്ക് മാപ്പപേക്ഷ നൽകിയാണ് അപ്പീൽ സിആർ/എംഎ 1657/16 നമ്പറായി ഫയൽ ചെയ്തത്. കേസിൽ ഉൾപ്പെട്ട ഒ.ഡി. തോമസ്, കുര്യൻ ചെമ്പനാനി, സാബിറ ബഷീർ, കെ.പി. ഗംഗാധരൻ, കൃഷ്ണൻകുട്ടി നായർ, വി.സി. ചെറിയാൻ, ബേബി വട്ടപ്പറമ്പിൽ, പോൾ പുത്തൻപുരയിൽ, വാസു കോട്ടക്കുന്ന്, ദാമോദരൻ എടക്കണ്ടത്തിൽ എന്നിവർക്കാണ് ഇന്നു ഹൈക്കോടതിയിൽ ഹാജരാകാൻ നോട്ടിസ് വന്നത്. ഭൂനികുതി പ്രശ്നം പരിഹരിക്കാൻ കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുമ്പോഴാണ് വനം വകുപ്പ് വീണ്ടും പഴയ കേസ് കൊണ്ടുവന്ന് കർഷകരെ ഭയപ്പെടുത്തുന്നതെന്ന് മലയോര കർഷക ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
 

Posted by : admin, 2017 Mar 28 08:03:37 pm