2014 Sep 09 | View Count:1090
അക്കിരാന്തെസ് ആസ്പെര (Achyranthes Aspera) എന്നാണ് കടലാടിയുടെ ശാസ്ത്രനാമം. അരമീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി കുറ്റിച്ചെടിയാണിത്. വലുതും ചെറുതും ഇടചേരുന്ന ഇലകള്‍ സന്ധികളില്‍ വിന്യസിച്ചിരിക്കും. പരുപരുത്ത ഫലങ്ങള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ പറ്റിയാണ് വിതരണം ചെയ്യപ്പെടുന്നത്. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും രൂക്ഷഗുണവും മൂത്രളവുമാണ് കടലാടി. ഇത് സമൂലം ഔഷധയോഗ്യമാണ്. വിഷഹരവും നീര്‍വീഴ്ച ഇല്ലാതാക്കുന്നതുമാണ് കടലാടി. കടലാടി സമൂലമെടുത്ത് കരിച്ച ചാരം കലക്കിയ വെള്ളത്തിന്റെ തെളിനീര്‍ കുടിച്ചാല്‍ വയറുവേദന ശമിക്കും. ചെവിയില്‍ നിന്നും പഴുപ്പു വരുന്ന അസുഖത്തിനെതിരായ പരമ്പരാഗത ചികിത്സയില്‍ കടലാടിനീര് ചേര്‍ത്ത് കാച്ചിയ എണ്ണ വിശേഷമാണ്. കടലാടി സമൂലം കഷായമാക്കി രണ്ടുനേരവും സേവിച്ചാല്‍ ശരീരത്തിലെ നീര്‍വീക്കം ശമിക്കും. ...
By:Guest
2014 Sep 09 | View Count:1075
മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് (Myristica Fragrans Linn.) എന്നാണ് ജാതിവൃക്ഷത്തിന്റെ ശാസ്ത്രനാമം. ഇടത്തരം വൃക്ഷമായ ഇതില്‍ ആണ്‍-പെണ്‍ മരങ്ങള്‍ പ്രത്യേകമായുണ്ട്. മഞ്ഞനിറമുള്ള ആണ്‍പൂവിന് വാസനയുണ്ടാവും. കട്ടിയുള്ള പുറംതോടിനുള്ളിലായാണ് ജാതിക്ക ഉണ്ടാവുക. ഇതിന് പുറത്ത് പൊതിഞ്ഞ് വലപോലെയാണ് ജാതിപത്രി കാണുക. കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വര്‍ദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാല്‍ പല്ലുവേദന, ഊനില്‍കൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു ...
By:Guest
2014 Sep 09 | View Count:1152
മൊബൈല്‍ ഫോണുകള്‍ നനയുന്നതും ഈര്‍പ്പം തട്ടുന്നതും സാധാരണയണ്‌. ഇനി നിങ്ങളുടെ ഫോണ്‍ നനഞ്ഞാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍. വെള്ളം നനഞ്ഞാല്‍ ഉടനടി നിങ്ങള്‍ ഫോണ്‍ വേര്‍പ്പെടുത്തി വയ്‌ക്കണം. സിം കാര്‍ഡ്‌ വേഗം ഊരിവയ്‌ക്കണം. വെള്ളത്തില്‍ നിന്ന്‌ അതി ജീവിക്കാന്‍ സിം കാര്‍ഡുകള്‍ക്ക്‌ കഴിയും. പക്ഷേ വെള്ളം നനഞ്ഞ ഫോണുകളില്‍ നിന്ന്‌ സിം ഊരി വയ്‌ക്കുന്നതാണ്‌ നല്ലത്‌. ടൗവലോ, തുണിയോ, പേപ്പറോ ഉപയോഗിച്ച്‌ ഫോണ്‍ നന്നായി തുടയ്‌ക്കുക. ഫോണ്‍ അധികം കുലുക്കരുത്‌. വാക്യും ക്ലീനര്‍ ഉപയോഗിച്ച്‌ വെള്ളം വലിച്ചെടുക്കുക. നന്നായി തുടച്ചതിനു ശേഷം ഉണങ്ങിയ അരിയില്‍ മൊബൈല്‍ ഫോണ്‍ നന്നായി തുണയില്‍ പൊതിഞ്ഞു വെക്കുക. അരി ഈർപ്പത്തെ വേഗം വലിച്ചെടുക്കും. പക്ഷേ സൂക്ഷിച്ച്‌ വേണം ചെയ്യുവാന്‍. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ചു ഒരിക്കലും ഫോണ്‍ ഉണക്കരുത്‌. ഉണക്കിയ ഫോണ്‍ ...
By:Guest
2014 Sep 09 | View Count:1051
മൊബൈല്‍ ഫോണിന്റെ ബാറ്ററി സമയം വര്‍ദ്ധിപ്പിക്കാന്‍ എന്താണു മാര്‍ഗം?... ഇന്ന്‌ മിക്കവരും പതിവായി ചോദിക്കുന്ന ചോദ്യമിതാണ്‌. വലിയ സ്‌ക്രീന്‍ ചതുരമുള്ള സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ മുഴുവന്‍ ദിവസംതന്നെ ബാറ്ററി നിലനിന്നാല്‍ അത്‌ അത്ഭുതം. എങ്ങനെ ബാറ്ററി സമയം കൂട്ടാം എന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും. എഡ്‌ജ്, വൈഫൈ, ബ്ലൂ ടൂത്ത്‌, ജി.പി.എസ്‌. എന്നീ സംവിധാനങ്ങള്‍ സദാ സമയവും ഓണ്‍ ആക്കിയിടേണ്ട ആവശ്യമുണ്ടോ എന്ന്‌ പരിശോധിക്കുക. ആവശ്യമുള്ളത്‌ മാത്രം, ഉപയോഗം വരുമ്പോള്‍ സജീവമാക്കിയാല്‍തന്നെ നല്ലൊരളവ്‌ ബാറ്ററി സമയം ലാഭിക്കാം. 3 ജി സേവനം ഇന്ന്‌ എല്ലായിടത്തും കേള്‍ക്കുന്ന കാര്യമാണ്‌, 2 ജി തന്നെ മതിയെങ്കില്‍ പണവും ലാഭം ബാറ്ററിക്കും നല്ലതാണ്‌. ത്രീജി സൗകര്യം കൂടുതല്‍ ഊര്‍ജശേഷി ആവശ്യമുള്ളതാണ്‌. സ്‌ക്രീന്‍ തെളിമ ...
By:Guest
Displaying 61-64 of 81 results.