2014 Sep 09 | View Count:1121
സിയാല്‍പിനിയ സപ്പന്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പതിമുകം സിസാല്‍പിനിയേസിഎന്ന സസ്യകുടുംബത്തില്‍ പെട്ടതാണ്. ഇതിനെ പതംഗം, കുചന്ദനം എന്നാണ് സംസ്കൃതനാമത്തില്‍ അറിയപ്പെടുന്നത്. പതിമുകം- പത്മകം എന്നും ചപ്പങ്ങ എന്നുമറിയപ്പെടുന്നു. കായില്ലാത്ത വലിയ വൃക്ഷമായ ഇതിന്റെ തടിക്ക് നല്ല സുഗന്ധമുണ്ട്. പതിമുകം ദാഹശമനിയായി ഉപയോഗിക്കുന്ന കരിങ്ങാലിയില്‍ വ്യാപകമായി അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും, ചര്‍മ്മരോഗങ്ങള്‍ക്കും ഇത് ഉത്തമമാണ്. നിറയെ മുള്ളുകളോടുകൂടിയ പതിമുകച്ചെടിക്ക് വേനല്‍ ചൂടിനെ അതിജീവിക്കാനുള്ള കഴിവ് കൂടുതലാണ്. ഏത് കാലാവസ്ഥയിലും ഇത് നട്ടുവളര്‍ത്താവുന്നതാണ്.
By:Guest
2014 Sep 09 | View Count:1576
ആവശ്യമുള്ള സാധനങ്ങള്‍ ഏത്തക്ക തൊലി കളഞ്ഞു നാലായി കീറി കനം കുറച്ചു അരിഞ്ഞത് – 2 കപ്പ്‌ മഞ്ഞള്‍ പൊടി – ഒരു ടി സ്പൂണ്‍ വെളിച്ചെണ്ണ – 3 കപ്പ്‌ ഉപ്പ് – പാകത്തിന് കറിവേപ്പില – ഒരു തണ്ട് (വറുത്തത് അലങ്കാരത്തിനു) പാചകം ചെയ്യുന്ന വിധം കായ അരിഞ്ഞത്‌ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലിട്ടു കഴുകി വാരി എടുകുക . ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കി തിളക്കാന്‍ തുടങ്ങുമ്പോള്‍ കായ ചേര്‍ത്ത് വറുക്കുക . മുക്കാല്‍ മൂപ്പ് ആകുമ്പോള്‍ ഉപ്പു അല്പം വെള്ളത്തില്‍ കലക്കിയത് തളിച്ച് മൂപ്പിച്ചു കോരുക . ഉപ്പേരി തയ്യാര്‍ . ചൂടാറിയ ശേഷം വായു കടക്കാത്ത ഭരണിയില്‍ സൂക്ഷിച്ചാല്‍ കുറെ നാള്‍ ഉപയോഗിക്കാവുന്നതാണ് .
By:Guest
2014 Sep 09 | View Count:1484
ആവശ്യമുള്ള സാധനങ്ങള്‍ ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക) ഉപ്പ് – പാകത്തിന് അരപ്പിന് ആവശ്യമായ സാധനങ്ങള്‍ തേങ്ങ (തിരുമ്മിയത്‌)   –    1 കപ്പ് വെളുത്തുള്ളി        –    7 – 8 അല്ലി ജീരകം             –    അര സ്പൂണ്‍ മുളക് (കാന്താരി / വറ്റല്‍)-   5 മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍ ഉപ്പ്‌               –    പാകത്തിനു മുളക് പൊടി        –    2 സ്പൂണ്‍ കറിവേപ്പില         –    1 തണ്ട് പാചകം ചെയ്യുന്ന വിധം നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് ) ഇത് ...
By:Guest
2014 Sep 09 | View Count:1513
ആവശ്യമുള്ള സാധനങ്ങള്‍ മത്തങ്ങ   – കാല്‍ കിലോ തുവര പരിപ്പ്  – 100 ഗ്രാം തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത് പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത് ജീരകം – ഒരു ടി സ്പൂണ്‍ വെളുത്തുള്ളി – 4 അല്ലി മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍ മുളക് പൊടി – ഒരു ടി സ്പൂണ്‍ ഉപ്പ്‌ – ആവശ്യത്തിന് വെള്ളം,കറിവേപ്പില,എണ്ണ ,കടുക് – ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം തുവര പരിപ്പ് കഴുകി ,വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക . തേങ്ങ തിരുമ്മി ,ജീരകം,കറിവേപ്പില,വെളുത്തുള്ളി,മഞ്ഞള്‍പൊടി  മുളക് പൊടി ഇവ   ചേര്‍ത്ത് നന്നായി അരചെടുകുക . ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളക്,കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക .ചൂടായി വരുമ്പോള്‍ അരച്ച തേങ്ങ മിശ്രിതം ചേര്‍ക്കുക . തിളക്കുമ്പോള്‍ ഒന്ന് ഇളക്കി തീ ...
By:Guest
Displaying 65-68 of 81 results.