2014 Oct 03 | View Count:1189
പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിലൂടെ ഫലപ്രദമായി സാധിക്കും. ശരിയായ ഔഷധപ്രയോഗത്തോടൊപ്പം പഥ്യാഹാരവും വ്യായാമവും എണ്ണതേച്ചുകുളി തുടങ്ങിയവയും ശീലിക്കണം. മധുരം, പുള്, എരിവ്, പകലുറക്കം അലസത എന്നിവ ഉപേക്ഷിക്കുകയും വേണം.          പ്രമേഹചികിത്സയില്‍ പ്രഥമവും പ്രധാനവുമായ ഭാഗം ആഹാരക്രമീകരണമാണ്.  എന്നാല്‍ ആഹാരത്തെ ഒഴിവാക്കുകയുമരുത്.  ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം.  ശീതളപാനീയങ്ങളും മറ്റും നിത്യോപയോഗത്തിന് നല്ലതല്ല.  മോര്, നാരങ്ങാനീര്, കരിങ്ങാലിയോ വേങ്ങയോ വെന്തവെള്ളം ഇവയൊക്കെ ദാഹശമനത്തിന് ഉപയോഗിക്കാം. കഞ്ഞി, ചോറ്, ഇവ പാകം ചെയ്യുമ്പോള്‍ ചെറൂള, കറുക എന്നിവ ചതച്ച് കിഴികെട്ടിയിടുന്നത് ...
By:Guest
2014 Oct 03 | View Count:1153
മധുരം ഒഴിവാക്കുക. എണ്ണയും തേങ്ങയും നിയന്ത്രിക്കുക.   കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കുക. വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക. പഴങ്ങള്‍ ദിവസം ഒന്നോ രണ്ടോ മാത്രം കഴിക്കുക. പച്ചക്കറികളും ഇലവര്‍ഗങ്ങളും എല്ലാ ഭക്ഷണത്തിനൊപ്പവും ഉള്‍പ്പെടുത്തുക. തൊലികളഞ്ഞ കോഴിയിറച്ചി കഴിക്കാം.  മാട്ടിറച്ചി പരമാവധി ഒഴിവാക്കണം.  പൊറോട്ട, ബേക്കറി ഉല്‍പന്നങ്ങള്‍, ലഘുപാനീയങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഒഴിവാക്കുക. ഉപ്പിന്റെ ഉപയോഗം കുറക്കുക. തവിടോടുകൂടിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാലിന്റെ അളവ് നിയന്ത്രിക്കുക. ആഹാരത്തിന്റെ അളവ് നിയന്ത്രിക്കുക. ദിവസവും 8 മുതല്‍  12 വരെ ഗ്ലാസ്സ് വെള്ളം കുടിക്കുക. കാപ്പിയും ചായയും അമിതമായി കഴിക്കരുത്.
By:Guest
2014 Oct 03 | View Count:1239
ശിരോ രോഗങ്ങള്‍          ശിരോ രോഗികള്‍ക്കുള്ള ഭക്ഷണക്രമവും ജീവിതക്രമവും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നുണ്ട്.  ആട്ടിന്‍മാംസം, പഴകിയ ചെന്നല്ലരി, ചെറുപയര്‍, പഴം, മുതിര, ഉഴുന്ന്, പഴകിയ നെയ്യ്, ചൂടുപാല്‍, മുന്തിരി, നെല്ലിക്ക, പടവലങ്ങ, മാതളപ്പഴം എന്നീ ഭക്ഷണങ്ങള്‍ ശിരോരോഗികള്‍ക്ക് ഉത്തമമാണ്.  ദുഷിച്ച ജലം, പകലുറക്കം, അമിത മാനസിക വിക്ഷോഭം, വേഗധാരണം, പുളി, എരിവ്, ഉപ്പ് എന്നീ രസങ്ങളടങ്ങിയ ഭക്ഷണങ്ങളുടെ അമിതോപയോഗം എന്നിവ ശിരോ രോഗികള്‍ക്ക് നിഷിദ്ധമാണ്.              ശിരസ്സിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ക്കുള്ള പ്രധാന ചികിത്സ നസ്യം ആണ്.  പ്രഭാതത്തിലാണ് നസ്യം ചെയ്യുന്നത്.  രോഗിയെ രോഗത്തിനനുസരിച്ചുള്ള എണ്ണ പുരട്ടി വിയര്‍പ്പിക്കുകയാണ് ആദ്യം.  എന്നിട്ട് മൂക്കിലൂടെ ഔഷധപ്രയോഗം നടത്തുന്നു.  നസ്യം കൂടാതെ ശിരോവസ്തി, ശിരോധാര തുടങ്ങിയ ചികിത്സാ ക്രമങ്ങളും ...
By:Guest
2014 Oct 03 | View Count:2699
ജലദോഷം, നീരിറക്കം കുളികഴിഞ്ഞ് രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക. ജലദോഷവും തലനീരിറക്കവും നിശ്ശേഷം മാറുന്നതാണ്.   മുട്ടുവേദന കരിനൊച്ചിയില അരച്ചിട്ടാല്‍‍ മുട്ടുവേദന മാറും. മുലപ്പാല്‍‍  വര്‍ദ്ധിക്കാന്‍‍ ശതാവരിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് പശുവി‍ന്‍‍ പാലില്‍  കലക്കി സേവിക്കുന്നത് മുലപ്പാല്‍‍  വര്‍ദ്ധിക്കാന്‍‍ വിശേഷമാണ്.  ദഹനക്കേട്, വായുകോപം ഇഞ്ചിനീര്, നാരങ്ങാനീര് ഇവ ചേര്‍ത്തു കഴിച്ചാല്‍ ദഹനക്കേടുംവായുകോപവും മാറും.        കുരുക്കള്‍ വിങ്ങിപ്പൊട്ടിയ കുരുക്കളില്‍‍ നിന്ന് പഴുപ്പു പൂര്‍ണ്ണമായും പോയില്ലെങ്കില്‍‍  മുളമ്പഞ്ഞിവെയ്ക്കാവുന്നതാണ്.  നടുവേദന ആവണക്കെണ്ണയും കരിനൊച്ചിയിലയുടെ ചാറും  സമാസമം ചേര്‍ത്തു സേവിക്കുന്നത്നടുവേദന കുറയാന്‍ സഹായിക്കും.          മോണപഴുപ്പ് മല്ലിയുടെ ഇല ചവച്ചുതുപ്പിയാല്‍ ...
By:Guest
Displaying 9-12 of 81 results.