2014 Nov 01 | View Count:2297
ഹിതകരമല്ലാത്ത ഭക്ഷണം, പ്രവൃത്തികള്‍ എന്നിവയാണ് കണ്ണുവരള്‍ച്ചയ്ക്ക്് പ്രധാനമായും കാരണമാകുന്നതെന്ന് ആയുര്‍വേദം. ഭക്ഷണം അകത്തുചെന്നാല്‍ അസ്വസ്ഥതയും പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കും. ക്ഷാരം, അമ്ളം, തിക്തം(കയ്പ്) എന്നിവയുള്ള ഭക്ഷണങ്ങള്‍, അതിശീത പാനീയം, അത്യുഷ്ണ പാനീയം എന്നിവയൊക്കെ ക്രമം തെറ്റി ഉപയോഗിക്കുന്നത് പ്രശ്നമാണ്. സമയം തെറ്റിയ ഭക്ഷണം, ദഹനം പൂര്‍ത്തിയാവുന്നതിനു മുന്‍പ് അടുത്ത ഭക്ഷണം എന്നിവയും കാരണമാവാം. പ്രവൃത്തികള്‍ തീക്ഷ്ണമായ ഗന്ധം ഏല്‍ക്കുക, അധികമായി വികാരപ്രകടനം നടത്തുക, എന്തിലെങ്കിലും തുടര്‍ച്ചയായി ഏറെനേരം നോക്കിയിരിക്കുക, അമിത മദ്യപാനം, ശിരസില്‍ ആഘാതമേല്‍ക്കുക, കൂടുതല്‍ സമയം ജലത്തില്‍ മുങ്ങിക്കിടക്കുക, വളരെ ഉയര്‍ന്നതോ താഴ്ന്നതോ ആയ തലയിണ ...
By:admin
2014 Oct 16 | View Count:1385
കംപ്യൂട്ടറില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാ നേവയ്യ. പക്ഷേ കംപ്യൂട്ടര്‍ സ്ഥിരം ഉപയോഗി ക്കുന്നവര്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിലതു ചിന്തിച്ചാല്‍ നന്ന്. കണ്ണുവേദന, തലവേദന, നടുവേദന, ക്ഷീണം തുടങ്ങിയ സംഗതികളൊക്കെ കംപ്യൂട്ടര്‍ ജീവികളെ കാത്തിരിക്കുന്നുണ്ട്. കംപ്യൂട്ടറിനു മുന്നിലെ ഇരിപ്പ് ശരിയാക്കുകയാണ് ആരോഗ്യം സംരക്ഷിക്കാന്‍ അത്യാവശ്യമായി ചെയ്യേണ്ടത്. കസേരയുടെയും കീബോര്‍ഡിന്റെയും മോണിട്ടറിന്റെയും സ്ഥാനം ശാസ്ത്രീയമായി ക്രമീകരിച്ചാല്‍ നീണ്ട ഉപയോഗം മൂലമുള്ള ദോഷഫലങ്ങള്‍ കുറയ്ക്കാം. മോണിട്ടറും കീബോര്‍ഡും ഉപയോഗിക്കുന്ന ആളുടെ നേരെ മുന്നില്‍ത്തന്നെ വരണം. കീബോര്‍ഡും മോണിട്ടറും മാറിമാറി ശ്രദ്ധിക്കേണ്ടിവരുമ്പോള്‍ കഴുത്തിനും കണ്ണിനും ആയാസമുണ്ടാകുന്നത് ഒഴിവാക്കാം.മോണിട്ടറും കണ്ണും തമ്മില്‍ 20-24 ഇഞ്ച് അകലമുണ്ടാകുന്നതു നന്ന്. ...
By:admin
2014 Oct 03 | View Count:1188
പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിലൂടെ ഫലപ്രദമായി സാധിക്കും. ശരിയായ ഔഷധപ്രയോഗത്തോടൊപ്പം പഥ്യാഹാരവും വ്യായാമവും എണ്ണതേച്ചുകുളി തുടങ്ങിയവയും ശീലിക്കണം. മധുരം, പുള്, എരിവ്, പകലുറക്കം അലസത എന്നിവ ഉപേക്ഷിക്കുകയും വേണം.          പ്രമേഹചികിത്സയില്‍ പ്രഥമവും പ്രധാനവുമായ ഭാഗം ആഹാരക്രമീകരണമാണ്.  എന്നാല്‍ ആഹാരത്തെ ഒഴിവാക്കുകയുമരുത്.  ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം.  ശീതളപാനീയങ്ങളും മറ്റും നിത്യോപയോഗത്തിന് നല്ലതല്ല.  മോര്, നാരങ്ങാനീര്, കരിങ്ങാലിയോ വേങ്ങയോ വെന്തവെള്ളം ഇവയൊക്കെ ദാഹശമനത്തിന് ഉപയോഗിക്കാം. കഞ്ഞി, ചോറ്, ഇവ പാകം ചെയ്യുമ്പോള്‍ ചെറൂള, കറുക എന്നിവ ചതച്ച് കിഴികെട്ടിയിടുന്നത് ...
By:Guest
2014 Oct 03 | View Count:1152
മധുരം ഒഴിവാക്കുക. എണ്ണയും തേങ്ങയും നിയന്ത്രിക്കുക.   കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കുക. വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക. പഴങ്ങള്‍ ദിവസം ഒന്നോ രണ്ടോ മാത്രം കഴിക്കുക. പച്ചക്കറികളും ഇലവര്‍ഗങ്ങളും എല്ലാ ഭക്ഷണത്തിനൊപ്പവും ഉള്‍പ്പെടുത്തുക. തൊലികളഞ്ഞ കോഴിയിറച്ചി കഴിക്കാം.  മാട്ടിറച്ചി പരമാവധി ഒഴിവാക്കണം.  പൊറോട്ട, ബേക്കറി ഉല്‍പന്നങ്ങള്‍, ലഘുപാനീയങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഒഴിവാക്കുക. ഉപ്പിന്റെ ഉപയോഗം കുറക്കുക. തവിടോടുകൂടിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാലിന്റെ അളവ് നിയന്ത്രിക്കുക. ആഹാരത്തിന്റെ അളവ് നിയന്ത്രിക്കുക. ദിവസവും 8 മുതല്‍  12 വരെ ഗ്ലാസ്സ് വെള്ളം കുടിക്കുക. കാപ്പിയും ചായയും അമിതമായി കഴിക്കരുത്.
By:Guest
Displaying 5-8 of 13 results.