2014 Sep 10 | View Count:1039
പശ്ചിമേഷ്യക്കാരുടെ വിശുദ്ധസസ്യമാണ് അരൂത അഥവാ ശതാപ്പ്. സോമവല്ലി എന്നുകൂടി അറിയപ്പെടുന്ന ഈ കുറ്റിച്ചെടി ശിശുരോഗങ്ങള്‍ക്കെതിരെ പ്രശസ്ത ഔഷധമാണ്. ഒരു മീറ്ററോളം ഉയരം വെയ്ക്കുന്ന അരൂതയുടെ ശാസ്ത്രനാമം റൂട്ടാ ഗ്രാവിയോളെന്‍സ് (Ruta graveolens) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ഗാര്‍ഡന്‍ റൂ (Garden Rue) എന്ന് പറയുന്നു. ഇളം പച്ചനിറമുള്ള സസ്യത്തിന് വളരെ ചെറിയ ഇലകളാണുള്ളത്. റൂട്ടിന്‍‌ (Rutin) എന്ന ഗ്ലൈക്കോസൈഡും ബാഷ്പശീലതൈലവുമാണ് മുഖ്യരാസഘടകങ്ങള്‍. തുളസിയെപ്പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ അസാധാരണ കഴിവുണ്ട്. തീവ്രമായ ഔഷധവീര്യം മുലം അധികമാത്ര സേവിക്കുന്നത് അപകടകരമാണ്. രണ്ടു വര്‍ഷത്തിലധികം ചെടി നിലനില്‍ക്കാറില്ല. ഒരു സര്‍വ്വരോഗസംഹാരിയായ അരൂതയുടെ സമൂലം ഔഷധമാണ്. ഇലപിഴിഞ്ഞെടുത്ത നീര് സേവിച്ചാല്‍ കഫവും പീനസവും മാറും. കുട്ടികള്‍ക്കുള്ള ചുമ, പനി, ...
By:Guest
2014 Sep 10 | View Count:1068
വലിയ മരമായി വളരുന്ന ഔഷധസസ്യമാണിത്. രണ്ടടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 20 കിലോഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴിമൂടി വര്‍ഷാരംഭത്തില്‍ തൈകള്‍ നടുന്നു. ചെടികള്‍ തമ്മില്‍ 20 അടി അകലം വേണം. ദീര്‍ഘകാലം ഫലം നല്കുന്ന മരമാണിത്. താന്നിക്കയുടെ തോടാണ് ഔഷധയോഗ്യഭാഗം. തൊണ്ടചൊറിച്ചില്‍, ചുമ, നേതൃരോഗങ്ങള്‍, പാണ്ടുരോഗം തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ത്രിഫലചൂര്‍ണ്ണം, കുമാര്യാസവം, ഭൃഗാരാജാദിതൈലം, മഹാതിക്തകം കഷായം, പശാഗുളിച്യാദികഷായം എന്നിവ താന്നിക്കാത്തോടു ചേര്‍ത്ത ചില ഔഷധങ്ങളാണ്. മുടി വളരാനും കറുപ്പു നിറം ലഭിക്കാനും ഫലപ്രദമാണ്. ചുമ, ഛര്‍ദ്ദി, തണ്ണീര്‍ദാഹം എന്നിവയെ ശമിപ്പിക്കുന്നതാണ്
By:Guest
2014 Sep 09 | View Count:1469
കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യു.എസ്.ബി ഫ്ലാഷ് ഡ്രൈവുകള്‍ ഉപയോഗിക്കുന്നത് വഴിയാണ്. Ravmon,New Folder.exe,Orkut is banned etc തുടങ്ങിയവയാണ് യു.എസ്.ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍(quarantine)ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം. ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍ ഒപ്ഷനില്‍ ക്ലിക്ക് ചെയ്യാതെ Cancel ചെയ്യുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Run ക്ലിക്ക് ചെയ്ത് അതില്‍ CMD എന്ന് ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ).നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ...
By:Guest
2014 Sep 09 | View Count:1044
അഗസ്തിചീര എന്നും അകത്തി എന്നുമെല്ലാം അറിയപ്പെടുന്ന ഈ ചെറുസസ്യത്തിന്റെ ശാസ്ത്രനാമം സെസ്ബാനിയ ഗ്രാന്‍ഡി ഫ്ലോറ (Sesbania grandiflora Pers) എന്നാണ്. 6-9 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലയും പൂവും ഇലക്കറിയായി ഉപയോഗിക്കുന്നതിനാലാണ് ചീര എന്ന വിശേഷണം ഇതിനു ലഭിച്ചത്. അകത്തിയുടെ ഇലയില്‍ ധാരാളം പ്രോട്ടീനും കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇതിന് തിക്തരസവും ശീതവീര്യവുമാണ്. വൃക്ഷത്തിന്റെ തൊലി, ഇല, പൂവ്, കായ ഇവയെല്ലാം ഔഷധയോഗ്യമാണ്. ഒരുമുഖ്യ അക്ഷത്തില്‍ ഇരുവശത്തേക്കും നേര്‍ക്കുനേര്‍ വിന്യസിച്ചിരിക്കുന്ന 10-20 ജോഡി പത്രകങ്ങള്‍ ചേര്‍ന്നതാണ് അകത്തിയുടെ ഇല. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്. പൂവിന്റെ നിറത്തെ ആധാരമാക്കി അകത്തിയെ വെള്ള, ചുവപ്പ് എന്നു രണ്ടായി തരം തിരിക്കാം. അകത്തിയില ഉപ്പു ചേര്‍ക്കാതെ തോരനാക്കിയോ നെയ്യില്‍ വറുത്തോ ...
By:Guest
2014 Sep 09 | View Count:1022
മിമുസോപ്സ് ഇലന്‍ജി (Mimusops Elengi) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇലഞ്ഞിയെ മിമുസോപ്സ് (Mimusops) എന്നാണ് ഇംഗ്ലീഷില്‍ പറയുക. തരംഗിതമായ വക്കോടുകൂടിയ ഇലകള്‍ക്ക് തിളങ്ങുന്ന പച്ചനിറമാണ്. നക്ഷത്രാകൃതിയില്‍ ബട്ടനോളം വലിപ്പമുള്ള വെള്ളപ്പൂവുകള്‍ക്ക് തീവ്രസുഗന്ഥമാണുള്ളത്. തൊലിയും പൂവും പഴവും ഔഷധയോഗ്യമാണ്. ആയുര്‍വേദ വിധിപ്രകാരം ഇതിന്റെ പൂവും കായും കഫപിത്തങ്ങളെ ശമിപ്പിക്കുന്നതും ശീതളവുമാണ്. അതിസാരം, ലൈംഗികശേഷി, അര്‍ശസ്, മോണരോഗങ്ങള്‍, തലവേദന, വായ്പ്പുണ്ണ്, വായ്നാറ്റം തുടങ്ങിയവക്ക് മരുന്നായി ഉപയോഗിക്കുന്നു. പുഷ്പത്തില്‍ നിന്നും സുഗന്ധതൈലം വാറ്റിയെടുക്കുന്നു. ആരോഗ്യദായകവും കൃമിഹരവുമാണ് പഴം. മരപ്പട്ട ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. ഇലഞ്ഞിപ്പഴം നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന ശമിക്കും. ഈ പഴം കഴിച്ചാല്‍ അര്‍ശസ് രോഗങ്ങള്‍ കുറയും. പഴവും തൊലിയും ...
By:Guest
2014 Sep 09 | View Count:1467
വിന്‍ഡോസിലെ കണ്ട്രോള്‍ പാനല്‍ മിക്ക ഉപയോക്താക്കള്‍ക്കും സുപരിചിതമായിരിക്കും.  ഏറ്റവും ചുരുങ്ങിയത്  സോഫ്റ്റ് വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി കണ്ട്രോള്‍ പാനലിലെ "ആഡ് ഓര്‍ റിമൂവ്  പ്രോഗ്രാംസ് "  എങ്കിലും ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും.  ഇതു കൂടാതെ ഹാര്‍ഡ് വെയറുകള്‍ ഇന്‍സ്റ്റാള്‍ / അണിന്‍സ്റ്റാള്‍  ചെയ്യുക, യൂസേര്‍സിനെ മാനേജ് ചെയ്യുക, നെറ്റ് വര്‍ക് കോണ്‍ഫിഗര്‍  ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിനു കണ്ട്രോള്‍ പാനലിലെ വിവിധ ഓപ്ഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.   യഥാര്‍ഥത്തില്‍ കണ്ട്രോള്‍ പാനലിലെ മിക്കവാറും എല്ലാ  ഓപ്ഷനുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകള്‍ ആണ്.   ഇവയെ പൊതുവില്‍ കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകള്‍ എന്നു വിളിക്കുന്നു.   ഇവയെ കണ്ട്രോള്‍ പാനല്‍ ഉപയോഗിക്കതെ ...
By:Guest
Displaying 127-132 of 169 results.