2014 Sep 10 | View Count:1147
ലിത്രേസി സസ്യകുടുംബത്തില്‍ പെട്ട മൈലാഞ്ചിയുടെ ശാസ്ത്രനാമം ലോസോണിയ ഇനേര്‍മിസ്എന്നാണ്. ബലമുള്ള നേര്‍ത്ത ശാഖകള്‍ കാണപ്പെടുന്ന ഇതിന്റെ ഇലകള്‍ വളരെ ചെറുതായിരിക്കും. മൈലാഞ്ചി ഒരു സൌന്ദര്യവര്‍ദ്ധക ഔഷധിയാണ്. സൌന്ദര്യം കൂട്ടുവാന്‍ മത്രമല്ല, ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഇതിനാകും. ഇംഗ്ലീഷില്‍ ഹെന്ന എന്നും സംസ്കൃതത്തില്‍ മദയന്തിക,രാഗാംഗി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രക്തശുദ്ധി, മന:ശ്ശാന്തി, ആര്‍ത്തവത്തകരാറുകള്‍,മഞ്ഞപ്പിത്തം എന്നിവക്കെല്ലാം മൈലാഞ്ചി വിശേഷഔഷധമാണ്. മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മന:ശ്ശാന്തിക്കും നല്ലതാണ്. മൈലാഞ്ചിയിലയും പച്ചമഞ്ഞളും അരച്ച് കാലില്‍ പൊതിഞ്ഞ് വെച്ചാല്‍ കുഴിനഖം മാറിക്കിട്ടും. മൈലാഞ്ചിവേര്, ചുക്ക്, എള്ള് എന്നിവയെല്ലാം ...
By:Guest
2014 Sep 10 | View Count:1206
ഫലവര്‍ഗ്ഗവിളയായ പപ്പായ ഔഷധച്ചെടികൂടിയാണ്. കാരിക്കേസി കുടുംബത്തില്‍ പെട്ട പപ്പായയുടെ ശാസ്ത്രനാമം കാരിക്ക പപ്പായ എന്നാണ്. പപ്പായ ഫലത്തില്‍ ധാരാളമായി പെക്റ്റിന്‍, സിട്രിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു ഇന്ത്യയില്‍ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ്. ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു,ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍, പുഴുക്കടി, മുറിവ് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്‍ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. കപ്ലങ്ങയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി,കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും, ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും കഴിവുണ്ട്. ആപ്പിള്‍, ...
By:Guest
2014 Sep 10 | View Count:1120
സിസിജിയം അരോമാറ്റിക്കം (Zyzygium Aromaticum Merr.) എന്നാണ് ഗ്രാമ്പൂവിന്റെ ശാസ്ത്രനാമം. ഒരു നിത്യഹരിത ചെറുവൃക്ഷമാണ് ഗ്രാമ്പൂ. എണ്ണപ്പച്ച നിറമുള്ള ഇലകള്‍ക്ക് ക്ലോവ് ഓയിലിന്റെ ഗന്ധമുണ്ട്. മറ്റുസസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമ്പുവിന്റെ പൂമൊട്ടുകള്‍ പറിച്ചുണക്കിയാണ് ഗ്രാമ്പുവാക്കുന്നത്. ഉണങ്ങിയ ഗ്രാമ്പുമൊട്ടുകള്‍ വാറ്റിയാണ് വളരെ വിലയേറിയ സുഗന്ധതൈലമായ ഗ്രാമ്പൂഎണ്ണ എടുക്കുന്നത്. പൂമൊട്ടുകളില്‍ 19% വരെ തൈലമുണ്ട്. യൂറോപ്പിലും മറ്റും അണുനാശകമായും അത്തറായും മൗത്ത് ‌വാഷായുമൊക്കെ ഗ്രാമ്പൂതൈലം ഉപയോഗിക്കുന്നു. ഈ തൈലത്തിലെ പ്രധാന രാസഘടകമായ യൂജിനോള്‍ ആണ് തൈലത്തിനു മണവും എരിവും നല്കുന്നത്. ഗ്രാമ്പൂ മൊട്ടുകള്‍ക്ക് ആദ്യം ഇളംപച്ച നിറമായിരിക്കും. മൊട്ടു വളരുന്നതോടെ നിറം ഇളം റോസാകുന്നു. ഈ ഘട്ടത്തില്‍തൈലത്തിന്റെ അളവു കൂടും. രക്തചംക്രമണ വ്യവസ്ഥയെ ...
By:Guest
2014 Sep 10 | View Count:1136
കേരളത്തില്‍ എല്ലായിടത്തും സമൃദ്ധമായി കാണുന്ന സസ്യമാണ് കച്ചോലം. വളക്കൂറുള്ള ഏതുമണ്ണിലും ഇവ വളരുന്നു. കോംപ് ഫെറിയ ഗലന്‍ഗ (Kaempferia galanga) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കച്ചോലം സിന്‍ജിബെറേസ് എന്ന കുടുംബത്തില്‍ പെട്ടതാണ്. വെള്ള നിറമുള്ള ഈ ചെടിയുടെ പൂക്കളില്‍ പാടലനിറത്തിലുള്ള പൊട്ടുകളും കാണാം. ഇതിന്റെ കിഴങ്ങില്‍ ആല്‍ക്കലോയിഡ്,സ്റ്റാര്‍ച്ച്, പശ, സുഗന്ധദ്രവ്യം, തൈലം എന്നിവ അടങ്ങിയിരിക്കുന്നു. അമൂല്യതകൊണ്ടും ഔഷധഗുണം കൊണ്ടും പ്രാധാന്യമുള്ള ഈ സസ്യം സമൂലം സുഗന്ധവാഹിയാണ്. ആയുര്‍വേദ വിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമാണ് കച്ചോലം. കിഴങ്ങാണ് ഔഷധയോഗ്യഭാഗം. ശ്വാസകോശരോഗങ്ങളെയും വാത-കഫ രോഗങ്ങളെയും ശമിപ്പിക്കും. കച്ചോലം ചേര്‍ത്ത് കാച്ചിയ എണ്ണ പീനസവും ശിരോരോഗങ്ങളും മാറ്റും. ഉണങ്ങിയ കച്ചോലം പൊടിച്ച് തേനില്‍ സേവിച്ചാല്‍ ഛര്‍ദ്ദി ശമിക്കും. ...
By:Guest
2014 Sep 10 | View Count:1044
മനുഷ്യന്‍ ഏറ്റവും ആദ്യം ഉപയോഗിക്കാന്‍ തുടങ്ങിയ പലവ്യഞ്ജനമാണ് മല്ലി. മെഡിറ്ററേനിയന്‍ പ്രദേശമാണ് മല്ലിയുടെ ജന്മനാട്. മല്ലിയുടെ തണ്ടിനും ഇലക്കും കായ്കുമെല്ലാം ആകര്‍ഷകമായ മണമുണ്ട്. വിറ്റാമിന്‍ ‘സി’ യുടെയും ‘എ’ യുടെയുംമികച്ച ഉറവിടവുമാണ്. മല്ലിയിലുള്ള എണ്ണയാണ് അതിനു സൌരഭ്യം പകരുന്നത്. ഓരോ രാജ്യത്തും ഉണ്ടാകുന്ന മല്ലിയുടെ സ്വഭാവമനുസരിച്ച് അതിലടങ്ങിയിരിക്കുന്ന എണ്ണയുടെ അളവിലും ഏറ്റക്കുറവുണ്ടാകും. മല്ലി ഉണക്കുമ്പോള്‍അതിലടങ്ങിയിരിക്കുന്ന വോലറ്റൈല്‍ ഓയിലിന്റെ ഒരുഭാഗം നഷ്ടമാകും. മല്ലിക്ക് ഏറെ ഔഷധഗുണമുണ്ട്. മല്ലി ചേരുന്ന ഔഷധം ദഹനത്തിനും ഉദരവ്യാധികള്‍ക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷധങ്ങളിലും മല്ലി ഒരു പ്രധാന ചേരുവയാണ്. മല്ലിദഹനസഹായിയായും ഉദ്ദീപനൌഷധമായും പ്രവര്‍ത്തിക്കുന്നു. പനിയുടെ തീവ്രത കുറച്ച് ...
By:Guest
2014 Sep 10 | View Count:1293
വാതംകൊല്ലിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ വാതത്തിന്റെ അസുഖത്തിന് ഫലപ്രദമാണ്. ഇതിന്റെ വേര് ചതച്ച് തുണിയില്‍ കിഴികെട്ടി തലവേദന (കൊടിഞ്ഞി) യുള്ളപ്പോള്‍ മൂക്കിലൂടെ വലിക്കുന്നത് തലവേദന കുറയ്ക്കും
By:Guest
Displaying 115-120 of 169 results.