2014 Sep 09 | View Count:1050
പൈപ്പറേസിലിന്‍ സസ്യകുടുംബത്തില്‍ പെട്ടതാണ് തിപ്പലി. പൈപ്പര്‍ ലോങം ലിന്‍ (Piper Longum Linn) എന്നു ശാസ്ത്രനാമമുള്ള ഇതിനെ ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. കായ്കളും വേരുമാണ് ഔഷധ യോഗ്യമായ ഭാഗങ്ങള്‍ . അര്‍ശസ്, ജീര്‍ണജ്വരം, ചുമ എന്നീ അസുഖങ്ങള്‍ക്ക് തിപ്പലിപ്പൊടി പാലില്‍ ചേര്‍ത്ത് ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ഫലപ്രദമാണ്. ച്യവനപ്രാശം, പഞ്ചകോലം, താലീസപത്രചൂര്‍ണം,ദശമൂലകടുത്രയകഷായം, കൃഷ്ണാവലേഹ്യം, അഗസ്ത്യരസായനം തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് മുഖ്യമായി ഉപയോഗിക്കുന്നത്. ദഹനശക്തി, ജ്വരം, ആമവാതം, ചുമ ഊരു സ്തംഭം, അതിസാരം, മൂത്രാശയ കല്ല് തുടങ്ങിയവയുടെചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ തിപ്പലി കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്‍ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് ...
By:Guest
2014 Sep 09 | View Count:964
എലഫന്റോപസ് സ്കാബര്‍ (Elephantopus scaber) എന്നാണ് ആനച്ചുവടിയുടെ ശാസ്ത്രനാമം. ആനയുടെ കാല്‍ മണ്ണില്‍ പതിഞ്ഞപോലെ നിലംപറ്റി വളരുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ആനച്ചുവടി എന്ന വിശേഷണമുണ്ടായത്. ഇതിനെ ഇംഗ്ലീഷില്‍ എലഫന്റ്സ് ഫൂട്ട് (Elephant’s Foot) എന്നാണ്അറിയപ്പെടുന്നത്. ഒരു മുഖ്യ അക്ഷത്തിനു ചുറ്റുമായി പശുവിന്റെ നാക്കുപോലുള്ള 10-15 ഇലകള്‍ മണ്ണില്‍ ചേര്‍ന്ന് വിന്യസിക്കപ്പെട്ടിരിക്കും. ഇതിന്റെ ഓരോ ഇലയ്ക്കും 8-10 സെ.മീ. നീളവും 5-6 സെ.മീ. വീതിയുമുണ്ടാകും. മധ്യഭാഗത്തുനിന്നും 8-10 സെ.മീ. മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു തണ്ടിലാണ് പൂവുണ്ടാവുക. സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദ പ്രകാരം കയ്പുരസവും ശീതവീര്യവുമുള്ള ആനച്ചുവടിയില്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം,ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ...
By:Guest
2014 Sep 09 | View Count:981
വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ആദികാല ഭിഷഗ്വരനായ ചരകന്റെയും സുശ്രുതന്റെയും കാലത്തുതന്നെ ഇതിനെ ഒരു ദഹനസഹായിയായി ഉപയോഗിച്ചിരുന്നു. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്. നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകംഅംബലിഫെറെ (Umbeliferae) സസ്യകുലത്തില്‍ പെട്ടതാണ്. ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു. അജമോദ (ആടിനെ സന്തോഷിപ്പിക്കുന്നത്) അജമോജം എന്നീവയാണ് അയമോദകത്തിന്റെ സംസ്കൃതനാമങ്ങള്‍. അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക എന്നിവയാണ് പര്യായങ്ങള്‍. ഇതിനെ ഇംഗ്ലീഷില്‍ കാലറി സീഡ് (Calery seed) എന്നു പറയുന്നു. ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം. ഭക്ഷ്യവിഭവങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടാന്‍ പ്രിസര്‍ വേറ്റീവ് ആയും അയമോദകം ഉപയോഗിക്കുന്നു. ...
By:Guest
2014 Sep 09 | View Count:1008
പൂവരശിനെ ഒറ്റവാക്കില്‍ കുപ്പയിലെ മാണിക്യം എന്നു വിളിക്കുന്നു. ചതുപ്പുകളിലും നീര്‍ത്തടങ്ങളിലും ധാരാളമായി കാണുന്ന മരമാണ് പൂവരശ്. പൂപ്പരുത്തി എന്നുകൂടി പേരുള്ള പൂവരശ് കണ്ടല്‍ക്കാടുകളുടെ സഹസസ്യമാണ്. ജലത്തില്‍ നിന്നും കരയിലേക്കുള്ള സസ്യങ്ങളുടെ സംക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ വന്ന മരങ്ങളിലൊന്നാണ് പൂവരശ്. ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായി പൂവരശിനെ ഉപയോഗിക്കുന്നു. തടിയൊഴികെ മറ്റെല്ലാം (വേര്, തൊലി, ഇല, പൂവ്, വിത്ത്) ഔഷധമായി ഉപയോഗിക്കുന്നു. തൊലികൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കും. ഇലയരച്ച് ആവണക്കെണ്ണയില്‍ ചാലിച്ചിട്ടാല്‍ സന്ധിവേദനയും നീരും മാറും. പൂവ് അരച്ചിട്ടാല്‍ കീടങ്ങള്‍ കടിച്ച മുറിവുണങ്ങും. പൂവരശിന്റെ തൊലിയിട്ടു കാച്ചിയ എണ്ണ ചൊറിയും ചിരങ്ങും ശമിപ്പിക്കും. ആയുര്‍വേദത്തിലും നാട്ടറിവിലും ഒന്നാംതരം ഔഷധമാണ് ...
By:Guest
Displaying 25-28 of 35 results.