2014 Sep 10 | View Count:1076
കുര്‍ക്കുമ അരോമാറ്റിക്ക (Curcuma Aromatica Salish) എന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ ഇതിനെ യെല്ലോ സെഡോറി (Yellow Zedoary) എന്നു പറയുന്നു. മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ഔഷധിയുടെ പ്രകന്ദമാണ് ഉപയോഗയോഗ്യം. പ്രകന്ദത്തില്‍ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ രാസഘടകങ്ങള്‍ മിക്കതും ഇതിലും അടങ്ങിയിരിക്കുന്നു. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തിക്തരസവുമാണ് ഈ ഔഷധത്തിന്. അണുനാശകശക്തിയും വിഷവിരോപണശക്തിയും നന്നായുള്ള ഔഷധമാണ് കസ്തൂരിമഞ്ഞള്‍. കുര്‍ക്കുമിന്‍ എന്ന വര്‍ണ്ണവസ്തു ചര്‍മ്മത്തിന് അഴക് നല്കുന്നു. മഞ്ഞളിനെപ്പോലെ ഭക്ഷണമായി ഉപയോഗിക്കാറില്ലെങ്കിലും പലഅസുഖങ്ങള്‍ക്കും നിര്‍ദ്ദിഷ്ടമാത്രയില്‍ ഉള്ളില്‍ സേവിക്കാവുന്നതാണ്. ഉളുക്ക്, ചതവ് എന്നിവയ്ക്ക് പുറമ്പാടയായി കറുവയുടെ ഇലയ്ക്കൊപ്പം ചാലിച്ചിടുന്നത് നല്ലതാണ്. അയമോദകം കൂട്ടി ...
By:Guest
2014 Sep 10 | View Count:1024
പശ്ചിമേഷ്യക്കാരുടെ വിശുദ്ധസസ്യമാണ് അരൂത അഥവാ ശതാപ്പ്. സോമവല്ലി എന്നുകൂടി അറിയപ്പെടുന്ന ഈ കുറ്റിച്ചെടി ശിശുരോഗങ്ങള്‍ക്കെതിരെ പ്രശസ്ത ഔഷധമാണ്. ഒരു മീറ്ററോളം ഉയരം വെയ്ക്കുന്ന അരൂതയുടെ ശാസ്ത്രനാമം റൂട്ടാ ഗ്രാവിയോളെന്‍സ് (Ruta graveolens) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ഗാര്‍ഡന്‍ റൂ (Garden Rue) എന്ന് പറയുന്നു. ഇളം പച്ചനിറമുള്ള സസ്യത്തിന് വളരെ ചെറിയ ഇലകളാണുള്ളത്. റൂട്ടിന്‍‌ (Rutin) എന്ന ഗ്ലൈക്കോസൈഡും ബാഷ്പശീലതൈലവുമാണ് മുഖ്യരാസഘടകങ്ങള്‍. തുളസിയെപ്പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ അസാധാരണ കഴിവുണ്ട്. തീവ്രമായ ഔഷധവീര്യം മുലം അധികമാത്ര സേവിക്കുന്നത് അപകടകരമാണ്. രണ്ടു വര്‍ഷത്തിലധികം ചെടി നിലനില്‍ക്കാറില്ല. ഒരു സര്‍വ്വരോഗസംഹാരിയായ അരൂതയുടെ സമൂലം ഔഷധമാണ്. ഇലപിഴിഞ്ഞെടുത്ത നീര് സേവിച്ചാല്‍ കഫവും പീനസവും മാറും. കുട്ടികള്‍ക്കുള്ള ചുമ, പനി, ...
By:Guest
2014 Sep 10 | View Count:1046
വലിയ മരമായി വളരുന്ന ഔഷധസസ്യമാണിത്. രണ്ടടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 20 കിലോഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴിമൂടി വര്‍ഷാരംഭത്തില്‍ തൈകള്‍ നടുന്നു. ചെടികള്‍ തമ്മില്‍ 20 അടി അകലം വേണം. ദീര്‍ഘകാലം ഫലം നല്കുന്ന മരമാണിത്. താന്നിക്കയുടെ തോടാണ് ഔഷധയോഗ്യഭാഗം. തൊണ്ടചൊറിച്ചില്‍, ചുമ, നേതൃരോഗങ്ങള്‍, പാണ്ടുരോഗം തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ത്രിഫലചൂര്‍ണ്ണം, കുമാര്യാസവം, ഭൃഗാരാജാദിതൈലം, മഹാതിക്തകം കഷായം, പശാഗുളിച്യാദികഷായം എന്നിവ താന്നിക്കാത്തോടു ചേര്‍ത്ത ചില ഔഷധങ്ങളാണ്. മുടി വളരാനും കറുപ്പു നിറം ലഭിക്കാനും ഫലപ്രദമാണ്. ചുമ, ഛര്‍ദ്ദി, തണ്ണീര്‍ദാഹം എന്നിവയെ ശമിപ്പിക്കുന്നതാണ്
By:Guest
2014 Sep 09 | View Count:1028
അഗസ്തിചീര എന്നും അകത്തി എന്നുമെല്ലാം അറിയപ്പെടുന്ന ഈ ചെറുസസ്യത്തിന്റെ ശാസ്ത്രനാമം സെസ്ബാനിയ ഗ്രാന്‍ഡി ഫ്ലോറ (Sesbania grandiflora Pers) എന്നാണ്. 6-9 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലയും പൂവും ഇലക്കറിയായി ഉപയോഗിക്കുന്നതിനാലാണ് ചീര എന്ന വിശേഷണം ഇതിനു ലഭിച്ചത്. അകത്തിയുടെ ഇലയില്‍ ധാരാളം പ്രോട്ടീനും കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇതിന് തിക്തരസവും ശീതവീര്യവുമാണ്. വൃക്ഷത്തിന്റെ തൊലി, ഇല, പൂവ്, കായ ഇവയെല്ലാം ഔഷധയോഗ്യമാണ്. ഒരുമുഖ്യ അക്ഷത്തില്‍ ഇരുവശത്തേക്കും നേര്‍ക്കുനേര്‍ വിന്യസിച്ചിരിക്കുന്ന 10-20 ജോഡി പത്രകങ്ങള്‍ ചേര്‍ന്നതാണ് അകത്തിയുടെ ഇല. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്. പൂവിന്റെ നിറത്തെ ആധാരമാക്കി അകത്തിയെ വെള്ള, ചുവപ്പ് എന്നു രണ്ടായി തരം തിരിക്കാം. അകത്തിയില ഉപ്പു ചേര്‍ക്കാതെ തോരനാക്കിയോ നെയ്യില്‍ വറുത്തോ ...
By:Guest
Displaying 17-20 of 35 results.