2018 Apr 17 | View Count: 1328

കൂരാച്ചുണ്ടിലെ നവമാധ്യമകൂട്ടായ്മയായ കൂരാച്ചുണ്ട് മലയോരം ഫെയ്‌സ്ബുക്ക് 'ടേക്ക് ഓഫ്' സിനിമയിലെ യഥാര്‍ഥ നായിക മെറീനാ ജോസിന് സമാന്തര ഫിലിം പുരസ്‌കാരം പ്രഖ്യാപിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കൂരാച്ചുണ്ടില്‍ 26-ന് നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ പി.ടി.കുഞ്ഞിമുഹമ്മദ് പുരസ്‌കാരദാനം നടത്തുമെന്ന് കൂട്ടായ്മ പ്രവര്‍ത്തകരായ കുഞ്ഞമ്മദ് കൂരാച്ചുണ്ട്, മൂസ എരവത്ത്, ഇ.ടി.നിഥിന്‍, പ്രജീഷ് ചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഇറാഖില്‍ ഭീകരരുടെ പിടിയിലകപ്പെട്ട മെറീനയുടെ അനുഭവങ്ങളും അവര്‍ പകര്‍ത്തിയ ചിത്രങ്ങളും സിനിമയില്‍ ഉപയോഗിച്ചു. സിനിമ വന്‍വിജയമായിട്ടും യഥാര്‍ഥനായികയെ സിനിമാപ്രവര്‍ത്തകര്‍ യാതൊരു സഹായവും നല്‍കാതെ വഞ്ചിച്ചതായി നവമാധ്യമ കൂട്ടായ്മാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇതിനുള്ള പ്രതിഷേധമായാണ് പുരസ്‌കാരം. 

മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരം കൈരളി ടി.വി.മലബാര്‍ ചീഫ് പി.വി.കുട്ടനാണ്. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. പ്രാദേശിക വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് കക്കയത്തെ പി.ബിജു അര്‍ഹനായി. ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം പേരാമ്പ്ര ചങ്ങരോത്തെ ഡോക്ടര്‍ ഇബ്രാഹിംകുട്ടിക്ക് നല്‍കും

Posted by : admin, 2018 Apr 17 08:04:52 am