2017 Mar 11 | View Count: 942

977 നു മുൻപ് കൈവശ രേഖകളുള്ള കർഷകരുടെ കൃഷിഭൂമി കയ്യേറാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. കർഷകരുടെ ഭൂമി അന്യായമായി സർവേ നടത്തി വനംവകുപ്പിന്റേതാക്കി മാറ്റാൻ എൽ‍ഡിഎഫ് സർക്കാർ‌ നടത്തുന്ന ശ്രമം ഭരണകൂട ഭീകരതയാണ്.കർഷകരുടെ വിപുലമായ കൺവൻഷൻ വിളിച്ചു ചേർത്ത് സമരപരിപാടികൾക്ക് രൂപം നൽകും. മണ്ഡലം പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. 

ഡിസിസി സെക്രട്ടറിമാരായ പി. വാസു, അഗസ്റ്റിൻ‌ കാരക്കട, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ, പി.പി. ശ്രീധരൻ, ജോയി കുര്യൻ മുട്ടുംമുഖത്ത്, പി.ജെ. പോൾ, മാണി നന്തളത്ത്, കെ.എം. കുര്യൻ, കുര്യൻ ചെമ്പനാനി, ബിജുമാണി, പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, സുനീർ പുനത്തിൽ, റസാക്ക് മരോട്ടിക്കൽ, സജി കുഴിവേലി, ബിജു താന്നിക്കൽ, സജി ചേലാപറമ്പത്ത്, മൈക്കിൾ പുളിക്കൽ, അസൈനാർ തോട്ടത്താംമൂല, ഗീത ചന്ദ്രൻ, ആൻഡ്രൂസ് കട്ടിക്കാന, ബേബി തേക്കാനത്ത്, ജോസ് വെളിയത്ത്, സരീഷ് ഹരിദാസ്, സിനി ജിനോ എന്നിവർ പ്രസംഗിച്ചു. 

Posted by : admin, 2017 Mar 11 11:03:45 pm