2014 Oct 03 | View Count: 1171

ഇതില്‍  ഏതെങ്കിലുമൊരു കൂട്ടു തെരഞ്ഞെടുക്കാം. കൊളസ്ട്രോള്‍, പ്രമേഹം എന്നിവയുള്ളവര്‍  തേങ്ങാ, ശര്‍ക്കര എന്നിവയില്ലാത്ത കൂട്ട് ഉപയോഗിക്കണം. ഔഷധകഞ്ഞിച്ചേരുവകള്‍  അങ്ങാടി മരുന്നു കടയില്‍  കിട്ടും. 

  1. 10 ഗ്രാം ആശാളി 25ഗ്രാം ഉലുവ 100ഗ്രാം ഉണക്കലരി ഇവ കഞ്ഞി വെച്ച് അല്‍പം നെയ്യ് ചേര്‍ത്ത് കഴിക്കുക.
  2. 100 ഗ്രാം ചെന്നെല്ലരി, ആശാളി, ഉലുവ, ചുക്ക് എന്നിവ ഓരോന്നും 10ഗ്രാം ആവശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക. നല്ലവണ്ണം വെന്തു കഴിഞ്ഞാല്‍  ജീരകപ്പൊടി, തേങ്ങാചിരകിയത്, മഞ്ഞള്‍പ്പൊടി, കറിവേപ്പില (10ഗ്രാം വീതം) ഇവ അരച്ചുചേര്‍ത്തു തിളപ്പിച്ചു പഞ്ചകോലചൂര്‍ണമോ, അഷ്ടചൂര്‍ണമോ ഒരു ടീസ്പൂണ്‍  ചേര്‍ത്തു കഴിക്കുക.
  3. പഞ്ചകോലചൂര്‍ണ്ണം 50ഗ്രാം കിഴികെട്ടി ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് ഇടുക. അതില്‍ 250ഗ്രാം അരിയിട്ടു (നവരയരിയോ ഉണക്കലരിയോ) പാചകം ചെയ്യുക. അടുപ്പത്തു നിന്നു വാങ്ങുമ്പോള്‍  കിഴിപിഴിഞ്ഞിട്ടു കഞ്ഞി കുടിക്കുക.
  4. 60 ഗ്രാം ചെറുപയര്‍  കഴുകി കരടു കളഞ്ഞ് ഒരു ലിറ്റര്‍  വെള്ളത്തില്‍  കുറുക്കി അരലിറ്ററാക്കുക. ഇത് അരച്ചെടുത്തതില്‍  ഇന്തുപ്പ്, മല്ലി, ചുക്ക് (50 ഗ്രാം) പൊടിച്ചു ചേര്‍ക്കുക. ആറുമ്പോള്‍  അല്പം മാതളങ്ങാ നീരു ചേര്‍ത്ത് കറിവേപ്പിലയും ചുവന്നുള്ളിയും പശുവിന്‍ നെയ്യില്‍  വറുത്തു താളിച്ച് ഉപയോഗിക്കുക.
  5. 100 ഗ്രം ചെന്നെല്ലരിയിട്ടു പകുതി വേവാകുമ്പോള്‍  ആശാളി, ഉലുവ, ജീരകം, ഏലക്കായ്, അയമോദകം, വിഴാലരി, ചുക്ക് (10 ഗ്രാം വീതം) ഇവ പൊടിച്ചു ചേര്‍ത്തു കഴിക്കാം. 10 ഗ്രാം തേങ്ങാ ചിരകിയതും ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍  വാത, പിത്ത, കഫ ദോഷങ്ങളകലും.

     തിളപ്പിച്ചു കുറുക്കിയ പാകത്തില്‍  വേണം കഞ്ഞി ഉപയോഗിക്കുവാന്‍. മരുന്നു കഞ്ഞി കഴിക്കുമ്പോള്‍  ഭക്ഷണം തന്നെ മരുന്നായി മാറുകയാണ്. വിപണിയിലെ ഏതെങ്കിലും കര്‍ക്കിടക കഞ്ഞിക്കൂട്ട് വാങ്ങി ഉപയോഗിക്കുന്നതിനു മുമ്പു വൈദ്യ നിര്‍ദേശം തേടുന്നതു നല്ലതാണ്

Posted by : Guest, 2014 Oct 03 12:10:32 pm