2014 Oct 02 | View Count:1080
ഖാദി ബോര്‍‌ഡില്‍ നിന്നും ലഭിക്കുന്ന തേനീച്ചപെട്ടിയില്‍ രണ്ട് സെല്ലും ഒരു റാണിയും ഉണ്ടാകും. അവയ്ക്ക് പഞ്ചസാര കലക്കിയ ലായനി തീറ്റയായി കൊടുക്കുക.   തേനീച്ചകള്‍ 6 സെല്ലുകളാക്കി  മാറ്റും. അത് പിന്നീട് 3 പെട്ടികളാക്കുക.  ഇവയുടെ ധാരാളം മുട്ടകളു‌‌ണ്ടാകും.  സെല്ലില്‍ ഒന്നു മാത്രം നിലനിര്‍‌ത്തി ബാക്കി കളയുക.  (തീറ്റ കൊടുത്തിട്ട് 6 അടയാവുമ്പോള്‍ തിരിക്കുക.)  ജനുവരിയില്‍ തേനുല്പാദിക്കും. ഫെബ്രുവരി, മാര്‍‌ച്ച് മാസങ്ങളില്‍ തേനിന്റെ യഥാര്‍‌ത്ഥ രൂപം കിട്ടും.  മേലത്തെ പെട്ടിയിലാണ് തേനുല്പാദിക്കുക.  വര്‍‌ഷത്തില്‍ ഒരു പെട്ടിയില്‍ നിന്ന്  5 മുതല്‍ 20 കിലോ ഗ്രാം വരെ തേന്‍ കിട്ടും  തേനിന്റെ ഗുണങ്ങള്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി ...
By:Guest
2014 Oct 02 | View Count:1052
            കൊക്കാന്‍ / ഇലപ്പേനുകള്‍.   വൈറസ് രോഗമാണ് കൊക്കാന്‍. രോഗം ബാധിച്ച വാഴകളുടെ പുറംപോളയില്‍അസാധാരണ ചുവപ്പുനിറം വരകളായി പ്രത്യക്ഷപ്പെടും.  രോഗത്തിന്റെ രൂക്ഷതക്കനുസരിച്ച് ചുവപ്പുനിറം കൂടിവരും.  ഈ രോഗം വന്ന വാഴ മിക്കവാറും കുലക്കുകയില്ല.   വിത്തിനു രോഗമുണ്ടാകാതെ നോക്കുകയുംരോഗം വന്നാല്‍ ചുവടോടെ നശിപ്പിക്കുകയുമാണ് ഇതിനെതിരെയുള്ള പ്രതിവിധി.   മൂടുചീയല്‍  ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്.  ഈ രോഗം ബാധിച്ചാല്‍ വാഴയുടെ വളര്‍ച്ച മുരടിക്കും.  ഇലകളില്‍ തവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും പിന്നീട് ആ ഭാഗം ഉണങ്ങി നശിക്കുകയുംചെയ്യുന്നു.  ഇതുതടയാനായി നനക്കാന്‍ വേണ്ടിയുള്ള ചാലുകളില്‍ ബ്ലീച്ചിങ്ങ് പൌഡര്‍ തുണിയില്‍ കിഴികെട്ടിയിട്ടാല്‍ മതി.   പനാമ രോഗം    കുമിളുകളുടെ ഫലമായി ഉണ്ടാകുന്ന രോഗമാണിത്.  5 മാസമായ വാഴകളിലാണ് ...
By:Guest
2014 Oct 02 | View Count:1323
ചെങ്ങാലിക്കോടന്‍   പത്തര പതിനൊന്നുമാസം മൂപ്പാണിതിന്. തുറസ്സായ ചെങ്കല്‍ കലര്‍ന്ന വെട്ടുകല്‍ ‍പ്രദേശങ്ങളാണ്  കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം.  തിരഞ്ഞെടുത്ത മാതൃവാഴയില്‍ നിന്നും ഇളക്കിയെടുത്ത മൂന്നരമാസം മൂപ്പുള്ള കന്നുകളാണ് നടീല്‍ വസ്തു. സാധാരണ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടണം. വാഴകള്‍ തമ്മിലും വരികള്‍ തമ്മിലും രണ്ടര മീറ്റര്‍ അകലം നല്കി ചാലുകളെടുത്തോ 75 സെ. മീ. വീതം നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുത്തോ ആണ് നടേണ്ടത്.  ഏഴ്, ഏഴര മാസം മൂപ്പെത്തുമ്പോള്‍ വാഴ കുലക്കാന്‍ തുടങ്ങും. നെടുനേന്ത്രന്‍  ചെങ്കല്‍ പ്രദേശങ്ങളില്‍ വിപുലമായി കൃഷിചെയ്യാവുന്ന ഈ ഇനത്തിന് 11 മാസം മൂപ്പുണ്ട്.  നല്ല ഉയരത്തില്‍ വളരുന്ന ഇവക്ക് മൂപ്പെത്തിയാല്‍ നെടുകെ നീണ്ട് ഉരുണ്ടിരിക്കുന്ന കായകള്‍ മൂലമാണ് ഈ പേരുവന്നത്.  ഇതിന്റെ പഴങ്ങള്‍ വളരെ ...
By:Guest
2014 Sep 10 | View Count:1678
കാല്‍ പൈസാ ചിലവില്ലാതെ നിങ്ങളുടെ മൊബൈലില്‍ നിന്നും മറ്റ് മൊബൈലുകളിലേക്ക് വിളിക്കാന്‍ ഇതാ ഒരു പുതിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍. "NANU" എന്നാണ്‌ ഈ ആപ്ലിക്കേഷന്റെ പേര്‌. വേഗത കുറഞ്ഞ ടുജി നെറ്റ് വര്‍ക്കുകളിലും ഇത് ഉപയോഗിക്കാനാവും. കോള്‍ ചെയ്യുന്ന അവസരത്തില്‍ കോളെടുക്കാന്‍ കാത്തിരിക്കുന്ന സമയത്ത് പരസ്യം കേള്‍പ്പിച്ചാണ് Nanu പണം കണ്ടെത്തുന്നത്. അതിനാല്‍ തന്നെ തികച്ചും സൗജന്യമായി ഇത് ഉപയോഗിക്കാം.ഗൂഗിള്‍ പ്ലേസ്റ്റോരില്‍ നിന്ന്‌ നിങ്ങള്‍ക്ക് സൗജന്യമായി ഇത്‌ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം രാജ്യം, ഫോണ്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യണം.അതിനുശേഷം നിങ്ങള്‍ക്ക് ഇത്‌ ഉപയോഗിച്ചുതുടങ്ങാവുന്നതാണ്‌.തുടക്കത്തില്‍ ദിവസവും 15 മിനിറ്റ് സമയമാണ്‌ ഇപ്രകാരം വിളിക്കാന്‍ സാധിക്കുന്നത്‌.
By:Guest
Displaying 21-24 of 81 results.