2017 Mar 15 | View Count:399
വില്ലേജ് അതിർത്തി പുനർനിർണയത്തിൽ നടപടിയെടുക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രദേശങ്ങൾ ഇപ്പോൾ നാല് വില്ലേജുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒന്ന്, രണ്ട്, നാല് വാർഡുകളിലെ കക്കയം, കാളങ്ങാലി, കണ്ണാടിപ്പാറ, ശങ്കരവയൽ മേഖലകൾ ചക്കിട്ടപാറ വില്ലേജിലാണ്. 10, 12, 13 വാർഡുകളിലെ ചാലിയം മണ്ണൂപ്പൊയിൽ, വട്ടച്ചിറ, കണിയാമ്പാറ, ഓഞ്ഞിൽ പ്രദേശങ്ങൾ കായണ്ണ വില്ലേജിലും, അഞ്ച്, ആറ് വാർഡിൽ പെട്ട 28–ാം മൈൽ, കിളികുടുക്കി, മണിച്ചേരി മേഖലകൾ കാന്തലാട് വില്ലേജിലുമാണ്. ജനങ്ങൾ വില്ലേജ് ഓഫിസുകളിലെത്താൻ 20 കിലോമീറ്ററോളം സഞ്ചരിക്കണം.  ആക്‌ഷൻ കമ്മിറ്റി നിരന്തരം നടത്തിയ സമരത്തിന്റെ ഫലമായാണ് 2012ൽ അതിർത്തി പുനർനിർണയിച്ച് ഉത്തരവിറക്കിയത്. റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സർക്കാർ ഉത്തരവ് അഞ്ചു വർഷത്തോളമായി ...
By:admin
2017 Mar 14 | View Count:404
അനധികൃത പന്നിഫാമിന്റെ മറവിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മാലിന്യവുമായി വരുന്ന വാഹനങ്ങൾ തടയുമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി. മാസങ്ങളോളമായി വിവിധ പ്രദേശങ്ങളിൽ തള്ളുന്ന മാലിന്യങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കുടിവെള്ളം ഉൾപ്പെടെ മലിനപ്പെടുന്നതിനാൽ കടുത്ത വേനലിൽ ജനങ്ങൾ ദുരിതത്തിലാണ്. മണ്ഡലം പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് ആധ്യക്ഷ്യം വഹിച്ചു. നിസാം കക്കയം, ജോസ്ബിൻ കുര്യാക്കോസ്, കെ.വി. ഡെന്നി, റസാക്ക് മരോട്ടിക്കൽ, വിഷ്ണു പൂവത്താംകുന്ന്, ബ്ലോവിൻ തേക്കാനത്ത്, അഗസ്റ്റിൻ പോളി, ലിനറ്റ് പി. ജോസ് എന്നിവർ പ്രസംഗിച്ചു.  
By:admin
2017 Mar 13 | View Count:373
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള മുളിയങ്ങൽ–കായണ്ണ– കൈതക്കൊല്ലി റോഡിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്കരമായി. കൂരാച്ചുണ്ടിൽനിന്നും കായണ്ണ, പേരാമ്പ്ര ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. ഒൻപത് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ പൊറാളി മുതൽ പൂവത്താംകുന്ന് വരെയും കരികണ്ടൻപാറ, കായണ്ണ മേഖലയിലും ടാറിങ് തകർന്ന് കുണ്ടും കുഴിയും രൂപപ്പെട്ടു.  ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നത് അപകടകരമാണ്. ബജറ്റിൽ റോഡിന് ചെറിയ തുക മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. എട്ടു വർഷം മുൻപ് ടാറിങ് നടത്തിയ റോഡിൽ പേരിന് മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇൗ വർഷവും അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. റോഡ് പൂർണമായും റീടാറിങ് നടത്താൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര ഫണ്ടനുവദിക്കണമെന്ന് ...
By:admin
2017 Mar 12 | View Count:379
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള വ്യാപകമായ അതിക്രമത്തിൽ കൈതക്കൊല്ലി മേഖലാ കോൺഗ്രസ് കുടുംബസംഗമ യോഗം പ്രതിഷേധിച്ചു. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. 70 വയസ്സ് കഴിഞ്ഞ പ്രവർത്തകരെ അനുമോദിച്ചു. ഡിസിസി സെക്രട്ടറി പി. വാസു ഉദ്ഘാടനം ചെയ്തു. ജോർജ് വള്ളിക്കാട്ടിൽ ആധ്യക്ഷ്യം വഹിച്ചു. ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ, മണ്ഡലം പ്രസിഡന്റ് പോളി കാരക്കട, പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, ശ്രീധരൻ, ജോർജ് പൊട്ടുകുളത്തിൽ, സജി ചേലാപറമ്പത്ത് എന്നിവർ പ്രസംഗിച്ചു. KRD Congress Kudumba Sangamam-11 കൂരാച്ചുണ്ട് മണ്ഡലം കൈതക്കൊല്ലി മേഖല കോൺഗ്രസ് കുടുംബസംഗമം ഡിസിസി സെക്രട്ടറി പി. വാസു ഉ്ദഘാടനം ചെയ്യുന്നു.   
By:admin
Displaying 13-16 of 31 results.