2017 Mar 31 | View Count:660
ല്ലാനോട് 28–ാം മൈൽ പ്രധാന പാതയിൽ 28–ാംമൈലിനടുത്ത് റോ‍ഡിന് സംരക്ഷണ ഭിത്തി നിർമിക്കാത്തത് അപകടഭീഷണിയാകുന്നു, റോ‍ഡിൽ വലിയവളവൂം, ഇറക്കവുമുള്ള മേഖലയിൽ   നിർമിച്ചിരുന്ന അരമീറ്റർ മാത്രം ഉയരമുള്ള ഭിത്തി വാഹനങ്ങളിടിച്ച് തകർന്ന നിലയിലാണ്.  പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോ‍ഡാണിത്. ഉയരത്തിലുള്ള സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിൽ വാഹനാപകടമുണ്ടായാൽ വൻ താഴ്ചയിലേക്കാണ് പതിക്കുക. കെഎസ്ആർടിസി ബസുകളുൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റൂട്ടാണിത്. കക്കയം ടുറിസ്റ്റ് കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരികളും കൂരാച്ചുണ്ടിൽ നിന്നും താമരശ്ശേരിക്ക് യാത്രചെയ്യുന്നതിനും ഈ റോഡാണ്  ആശ്രയം.  പൊതുമരാമത്ത്  വകുപ്പ് അടിയന്തരമായി സംരക്ഷണവേലി നിർമിക്കാൻ തുക അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.   
By:admin
2017 Mar 29 | View Count:415
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുമായി സഹകരിച്ച് പഞ്ചയാത്ത് ഹാളിൽ അലങ്കാര മൽസ്യകൃഷി ബോധവൽക്കരണ സെമിനാർ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ മാണി നന്തളത്ത്, സിഡിഎസ് ചെയർപഴ്സൺ ബിജി സെബാസ്റ്റ്യൻ, മനോഹരൻ എന്നിവർ പ്രസംഗിച്ചു. ഡോ. രഞ്ജിത്ത് കുമാർ ക്ലാസെടുത്തു.    
By:admin
2017 Mar 28 | View Count:478
മലയോര മേഖലയിലെ കൂരാച്ചുണ്ട്, ചക്കിട്ടപാറ, കാന്തലാട് വില്ലേജുകളിലെ ഇരുനൂറോളം കർഷകരുടെ ഭൂനികുതി നിഷേധിച്ച് കൃഷി സ്ഥലത്ത് ജണ്ട കെട്ടിയത് തടഞ്ഞ ജനപ്രതിനിധികളടക്കമുള്ള കർഷകർക്കെതിരെയുള്ള കേസിൽ ജില്ലാ കോടതി വെറുതെ വിട്ടതിൽ വനം വകുപ്പ് ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തു. കേസിൽ ഉൾപ്പെട്ട 32 പേർക്കെതിരെ പേരാമ്പ്ര കോടതി ഒരു വർഷം തടവും 1000 രൂപ പിഴയും വിധിച്ചിരുന്നു.  2015ൽ അപ്പീൽ നൽകിയതിൽ ജില്ലാ കോടതി ശിക്ഷ റദ്ദാക്കി. വനം വകുപ്പ് അപ്പീൽ കാലാവധിക്കുള്ളിൽ കേസ് ഫയൽ ചെയ്യാത്തതിനാൽ കോടതിക്ക് മാപ്പപേക്ഷ നൽകിയാണ് അപ്പീൽ സിആർ/എംഎ 1657/16 നമ്പറായി ഫയൽ ചെയ്തത്. കേസിൽ ഉൾപ്പെട്ട ഒ.ഡി. തോമസ്, കുര്യൻ ചെമ്പനാനി, സാബിറ ബഷീർ, കെ.പി. ഗംഗാധരൻ, കൃഷ്ണൻകുട്ടി നായർ, വി.സി. ചെറിയാൻ, ബേബി വട്ടപ്പറമ്പിൽ, പോൾ പുത്തൻപുരയിൽ, വാസു കോട്ടക്കുന്ന്, ദാമോദരൻ എടക്കണ്ടത്തിൽ ...
By:admin
2017 Mar 27 | View Count:408
സേവ് കൂരാച്ചുണ്ട് പദ്ധതി’യുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കയറ്റിയ വാഹനം പഞ്ചായത്ത് പ്രസിഡന്റ് വിൻ‌സി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. വേങ്ങേരി ‘നിറവു’മായി സഹകരിച്ചാണ് അജൈവ പാഴ്​വസ്തുക്കൾ കർണാടകയിലെ പുനഃചംക്രമണ യൂണിറ്റിലേക്ക് അയക്കുന്നത്. മാലിന്യരഹിത ഗ്രാമമാക്കി മാറ്റാൻ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയാണ് പദ്ധതിക്ക് നീക്കിവച്ചത്. രണ്ടാംഘട്ടത്തിൽ വീണ്ടും പാഴ്​വസ്തുക്കൾ ശേഖരിക്കും.  പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർക്കായി ബോധവൽക്കരണ പരിപാടികളും പ്രചാരണങ്ങളും നടത്തിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ്, ബ്ലോക്ക് അംഗം മാണി നന്തളത്ത്, പ്രോഗ്രാം കൺവീനർ ആൻഡ്രൂസ് കട്ടിക്കാന, അംഗങ്ങൾ ജോസ് ചെരിയൻ, ബിജു മാണി, ജോസ് വെളിയത്ത്, സിനി ജിനോ, ...
By:admin
Displaying 5-8 of 31 results.