2014 Sep 10 | View Count: 1050

സ്ഥലം,വീട് തുടങ്ങി ഏത് വസ്തുവിന്റെയും ആധാരം നഷ്ട്ടപ്പെട്ടാല്‍ ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ അതത് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിശ്‌ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫീസായി പതിനൊന്ന് രൂപ അടക്കണം(രൂപയില്‍ മാറ്റം വന്നേക്കാം). കൂടാതെ ഓരോ നൂറുവാക്കിനും നാല് രൂപാ വീതം പകര്‍പ്പ് ഫീസ് നല്‍കണം. പകര്‍പ്പിനും തിരച്ചിലിനും പ്രത്യേകം ഫീസടക്കണം. ജോലിത്തിരക്കിന്റെ അടിസ്ഥാനത്തില്‍ ഓഫീസില്‍ നിന്നും എത്രവേഗം പകര്‍പ്പ് നല്‍കാനാവുമെന്ന് അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം അപേക്ഷകനെ അറിയിക്കുന്നതായിരിക്കും. അത്യാവശ്യമാണെങ്കില്‍ പകര്‍പ്പിന്റെ ഇരട്ടി ഫീസടച്ചാല്‍ മുന്‍‌ഗണന ലഭിക്കും. 

ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ആര്‍ക്കുവേണമെങ്കിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. എന്നാല്‍ മുക്‌ത്യാറിന്റെ പകര്‍പ്പ് ഇപ്രകാരം ലഭ്യമല്ല. മുക്‌ത്യാര്‍ എഴുതിക്കൊടുത്ത ആള്‍ക്കോ, അത് സ്വീകരിച്ച ആള്‍ക്കോ മാത്രമെ അതിന്റെ പകര്‍പ്പിന്‌ അപേക്ഷ നല്‍കാന്‍ അവകാശമുള്ളൂ.

Posted by : Guest, 2014 Sep 10 05:09:19 pm