2014 Sep 09 | View Count: 1063

മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ഹൈക്കോടതിയേയൊ സെഷന്‍സ് കോടതിയേയോ സമീപിക്കാം.ഇതിനുള്ള അപേക്ഷ ഒരു വക്കീ‍ലിന്റെ ഉപദേശത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശത്തെ കോടതിയില്‍ സമര്‍പ്പിക്കാവുന്നതാണ്. 

മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ശരിയായില്ലങ്കില്‍ അത് റദ്ദുചെയ്യാനുള്ള അധികാരം മേല്‍ക്കോടതിക്കുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിച്ചു കഴിഞ്ഞാല്‍ പ്രതിയെ അറസ്റ്റ് ചെയ്ത് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിടേണ്ടതാണ്. 

പോട്ട നിയമം, മയക്കുമരുന്ന്‌ നിയമം, പട്ടികജാതി - വര്‍ഗ്ഗ പീഡന നിയമം എന്നിവക്ക് മുന്‍കൂര്‍ ജാമ്യം ലഭ്യമല്ല.

Posted by : Guest, 2014 Sep 09 05:09:06 pm