2020 Apr 30 | View Count: 1156

ജില്ലയിലെ പ്രധാന വൈദ്യുതി ഉൽപാദന , ടൂറിസ്ററ് കേന്ദ്രമായ കക്കയത്തേക്കുള്ള പ്രധാന പാലം അപകടാവസ്ഥയിലായി. പൊതുമരാമത് അധീനതയിലുള്ള കക്കയം - തലയാട് റോഡിൽ  കക്കയം അങ്ങാടിക്ക് സമീപത്തെ കക്കയം പുഴക്ക് കുറുകെയുള്ള പാലം പുതുക്കി പണിയാത്തതാണ് പ്രശനം. 

കോൺക്രീറ്റ്, സംരക്ഷണ ഭിത്തി എന്നിവ നശിച്ചിട്ടുണ്ട്. വീതി കുറവുള്ളതിനാൽ ഗതാഗതം വിഷമമാണ്.കക്കയം ജല വൈദ്യുതി പദ്ധതിയിൽ ഉൽപാദനശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ കുത്തോഴുക്ക് പാലത്തിന്റെ കേടുപാടുകൾക്ക് കാരണമാകുന്നുണ്ട്.

 

Posted by : admin, 2020 Apr 30 11:04:06 am