2017 Mar 04 | View Count: 1022

നധികൃതമായി കടത്തുകയായിരുന്ന റേഷൻ സാധനങ്ങൾ പിടിച്ചെടുത്ത് പൊലീസ് കേസെടുത്ത സംഭവത്തിൽ അന്വേഷണം ഇഴയുന്നതായി പരാതി. കഴിഞ്ഞ 16ന് നാട്ടുകാർ കല്ലാനോട്ട് മൂന്ന് ചാക്ക് റേഷനരിയും രണ്ടു ചാക്ക് ഗോതമ്പും കയറ്റിവന്ന പിക്കപ്പ് വാൻ തടഞ്ഞ് പൊലീസിനെ ഏൽപിക്കുകയായിരുന്നു. റേഷനരി തന്നെയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം സിവിൽ സപ്ലൈസ് വകുപ്പിനില്ലാത്തതിനാൽ പരിശോധന നടത്തുവാൻ ഫുഡ്കോർപറേഷൻ ഓഫ് ഇൻഡ്യയോടു ആവശ്യപ്പെട്ടതായി സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു. 

ക്വാളിറ്റി പരിശോധന വിഭാഗം താലൂക്ക് സിവിൽ സപ്ലൈസ് വകുപ്പിനില്ലാത്തതാണ് പ്രധാന പ്രശ്നം. സപ്ലൈകോക്ക് ഉൾപ്പെടെ പരിശോധന വിഭാഗമുള്ളപ്പോൾ ആയിരക്കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന റേഷനരിയുടെ ഗുണനിലവാര പരിശോധന വിഭാഗമില്ലാത്തത് വൻ ക്രമക്കേടിനിടയാക്കുന്നുവെന്ന് ആക്ഷേപമുയരുന്നുണ്ട്. 

സംഭവത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് അനാവശ്യമായ കാലതാമസം വരുത്തുകയാണെന്നും ക്വാളിറ്റി പരിശോധനയ്ക്ക് അധികാരമില്ലെങ്കിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ സാധനം പരിശോധിച്ചത് പ്രഹസനമാണെന്നും എൻസിപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. അനധികൃത റേഷൻ കടത്തിൽ ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടിയെടുക്കണം. പ്രസിഡന്റ് സൂപ്പി തെരുവത്ത് അധ്യക്ഷത വഹിച്ചു.  
 

Posted by : admin, 2017 Mar 04 05:03:06 am