2017 Mar 05 | View Count: 931

അങ്ങാടിയിൽ റോഡിന് കുറുകെ കെട്ടിയിരിക്കുന്ന ഗ്രീൻനെറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയാകുന്നതായി പരാതി. മഴ പെയ്യുമ്പോൾ വെള്ളം കെട്ടിനിന്ന് ഗ്രീൻ നെറ്റ് താഴുന്നത് വാഹനങ്ങളിൽ തടഞ്ഞ് രണ്ടു തവണ ഗതാഗത പ്രശ്നമുണ്ടായി. അങ്ങാടിയിൽ വെയിലിന്റെ കാഠിന്യം കുറയുന്നതിനായി വ്യാപാരികളാണ് ഗ്രീൻനെറ്റ് സ്ഥാപിച്ചത്. 

വൈദ്യുതി ലൈനിന് സമീപത്തുകൂടി സ്ഥാപിച്ചിരിക്കുന്ന ഗ്രീൻനെറ്റ് അപായമുണ്ടാക്കുമെന്നും ആശങ്കയുണ്ട്. വാഹന ഗതാഗതത്തിനും ജനങ്ങൾക്കും ഭീഷണിയായ ഗ്രീൻനെറ്റ് നീക്കം ചെയ്യാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് സേവാദൾ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ബിജുമാണി അധ്യക്ഷത വഹിച്ചു. റസാക്ക് മരോട്ടിക്കൽ, പി.ജെ. പോൾ, ജയൻ ജോസ്, എ.എം. മാത്യു എട്ടിയിൽ, സണ്ണി കോട്ടയിൽ എന്നിവർ പ്രസംഗിച്ചു.  

Posted by : admin, 2017 Mar 05 05:03:39 am