2017 Feb 14 | View Count: 1080

മഴപെയ്യുന്നു മഴപെയ്യുന്നു 
ചന്നം പിന്നം മഴപെയ്യുന്നു 
ഏതോ രാഗം ഏതോ താളം
ഏതോ വിഷാദാർദ്ര ഗാനം
    (മഴപെയ്യുന്നു ....

 ചിറകിൽ കളിയാടുവാനായ്
നീയും പോരാമോ എൻ കൂടെ (മഴയുടെ...
മഴയിൽ നനയാൻ നനവാൽ കുളിരാൻ (2)
മഴയുടെ സംഗീതം കേൾക്കാൻ (2)
    (മഴപെയ്യുന്നു ....

മഴവില്ലിൽ നിറമേഴും ചാലിച്ച്
നിറകൂടൊരുക്കി ഞാൻ കാത്തിരിക്കുന്നു (മഴവില്ലിൽ....
വർഷങ്ങളേറെ കടന്നുപോയെങ്കിലും (2)
നിനക്കായ് സഖീ ഞാൻ കാത്തിരിക്കുന്നു (2)
    (മഴപെയ്യുന്നു ....

Posted by : admin, 2017 Feb 14 07:02:25 pm