2017 Feb 13 | View Count: 984

മലയോരത്തെ കാന്തലാട്, കൂരാച്ചുണ്ട് ചക്കിട്ടപാറ വില്ലേജുകളിലെ ഭൂനികുതി സ്വീകരിക്കാത്ത പ്രശ്നത്തിൽ 2016 ഓഗസ്റ്റ് മൂന്നിലെ മുഖ്യമന്ത്രയുടെ അധ്യക്ഷതയിൽ നടത്തിയ ഉന്നതതല യോഗ തീരുമാനം നടപ്പിലാക്കാത്ത പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരത്തിന് ശ്രമിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കൂരാച്ചുണ്ട് മണ്ഡലം എൻസിപി കുടുംബസംഗമം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂനികുതി നിഷേധിച്ച കർഷകർ ഒപ്പിട്ട നിവേദനവും മന്ത്രിക്കു നൽകി. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ആലീസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. 

മണ്ഡലം പ്രസിഡന്റ് സൂപ്പി തെരുവത്ത് ആധ്യക്ഷ്യം വഹിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഒ.ഡി. തോമസ്, പി. സുധാകരൻ, സി. ഭാസ്കരൻ, എം.പി. സുജിത്ത്, സിസിലി ജോൺ, പി.കെ. അസീസ്, വർഗീസ് പാലക്കാട്ട്, തോമസ് കാനാട്ട്, ആഗസ്തി ചേനാപറമ്പിൽ, നിക്ലാവോസ് താന്നിക്കൽ, ഗോപാലൻ അമ്മാറമ്പത്ത്, ജോയി നാഴൂരിമറ്റത്തിൽ, ബാബു ഒറ്റപ്ലാക്കൽ, അശോകൻ കുറുങ്ങോട്ട് എന്നിവർ പ്രസംഗിച്ചു. KRD NCP Kudumba Sangamam-12 കൂരാച്ചുണ്ടിൽ മണ്ഡലം എൻസിപി കുടുംബസംഗമം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
 

Posted by : admin, 2017 Feb 13 10:02:46 am