2015 Jan 15 | View Count: 993

അപേക്ഷിക്കേണ്ട വിധം : നിര്‍ദ്ദിഷ്ടഫോറത്തില്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം (വസ്തുവിന്റെ ആധാരപകര്‍പ്പ്, നികുതിശീട്ട് പകര്‍പ്പ്, കൈവശാവകാശസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിര്‍മ്മാണപ്രവൃത്തിയുടെ പ്ളാന്‍ (സൈറ്റ് പ്ളാനും മറ്റ് അനുബന്ധ പ്ളാനുകളും മൂന്ന് സെറ്റ് സഹിതം).
നിബന്ധനകള്‍ : വസ്തുവിന്റെ ആധാരം, നികുതിശീട്ട്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അസ്സല്‍ പരിശോധനക്ക് ഹാജരാക്കണം. പ്ളാനുകള്‍ അംഗീകൃത ആര്‍ക്കിടെക്ട്/എന്‍ജീനിയര്‍/സൂപ്പര്‍വൈസര്‍ തയ്യാറാക്കി സാക്ഷ്യപ്പടുത്തിയതാകണം.
അടയ്ക്കേണ്ട ഫീസ് : കെട്ടിടനിര്‍മ്മാണചട്ടങ്ങള്‍ പ്രകാരം
സേവനം ലഭിക്കുന്ന സമയപരിധി : രേഖകള്‍ ശരിയെങ്കില്‍, 150 ച.മീ വരെയുള്ള വാസഗൃഹങ്ങള്‍ക്ക് 15 ദിവസങ്ങള്‍ക്കകം, മറ്റുള്ളവ 30 ദിവസം 60ാ2 വരെയുള്ള വീടുകള്‍ക്ക് അംഗീകൃതആര്‍ക്കിടെക്ടിന്റെ പ്ളാന്‍ സമര്‍പ്പിക്കേണ്ടതില്ല. സ്വയം തയ്യാറാക്കിയ സര്‍വ്വേപ്ളാന്‍ മതി. അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള അകലവും പ്ളോട്ടിലേക്കുള്ള വഴിയും വ്യക്തമായി കാണിച്ചിരിക്കണം. വഴി സ്വന്തം സ്ഥലത്തായിരിക്കണം. അല്ലാത്തപക്ഷം 50 രൂപ മുദ്രപത്രത്തിലുള്ള സ്ഥലമുടമയൂടെ സമ്മതപത്രം വേണം. 150 ച മീ.ന് താഴെയുള്ള ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ അന്നുതന്ന ‘വണ്‍ഡേ പെര്‍മിറ്റ്’ അനുവദിക്കും.

Posted by : admin, 2015 Jan 15 08:01:32 pm