2015 Jan 14 | View Count: 962

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍, റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍, വരുമാനം തെളിയിക്കുന്ന രേഖ, ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്/ഏഴു വര്‍ഷമായി ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവര്‍ അതു സംബന്ധിച്ച രേഖ/ വിവാഹമോചിതയാണെന്നു തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.
നിബന്ധനകള്‍:- കുടുംബവാര്‍ഷിക വരുമാനം 3,600 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ആകരുത്. രണ്ടു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല
സേവനം ലഭിക്കുന്ന സമയപരിധി :- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

Posted by : admin, 2015 Jan 14 02:01:32 am