2015 Jan 14 | View Count: 1022

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍, പ്രായം തെളിയിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍.
നിബന്ധനകള്‍:- 60 വയസ്സിനുമുകളില്‍ പ്രായം. കുടുംബവാര്‍ഷിക വരുമാനം 100,000 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവരാകരുത്. മുന്നുവര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. വൃദ്ധസദനത്തിലേയോ, ശരണാലയത്തിലേയോ അന്തേവാസിയായിരിക്കരുത്. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്. 
അടക്കേണ്ട ഫീസ്:- ഫീസില്ല
സേവനം ലഭിക്കുന്ന സമയപരിധി :- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

Posted by : admin, 2015 Jan 14 02:01:18 am