2015 Jan 11 | View Count: 943

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള മെമ്മോറണ്ടം (2 എണ്ണം) വെള്ള കടലാസിലുള്ള സംയുക്ത അപേക്ഷ (അഞ്ചൂരൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ചത്) പാസ്പോര്‍ട്ട് സൈസ് ഫോട്ടോ-4 കോപ്പി. പ്രായം തെളിയിക്കുന്നതിനുള്ള രേഖ, വിവാഹം നടന്നതിന്റെ രേഖ, വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം.
നിബന്ധനകള്‍:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- സര്‍ട്ടിഫിക്കറ്റിന് 5 രൂപ; ജിസ്ട്രേഷന്‍ ഫീസ് 10 രൂപ; 45 ദിവസത്തിനുശേഷം 100 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി :- 5 ദിവസം

Posted by : admin, 2015 Jan 11 01:01:58 pm